കേരളം

kerala

ETV Bharat / entertainment

'കിസിക്' ഗാനത്തിലൂടെ തീപ്പിടിപ്പിച്ച താരം, 21ാം വയസില്‍ രണ്ടു കുട്ടികളുടെ അമ്മ; ആരാണ് ശ്രീലീല? - WHO IS SREELEELA

പുഷ്‌പ 2 എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനോടൊപ്പം കിസിക് ഗാനത്തിന് ചുവടുകള്‍ വച്ചതോടെ ശ്രീലീലയുടെ പേര് വീണ്ടും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി.

DANCING QUEEN SREELEELA  PUSHPA 2 KISSIK SONG  ശ്രീലീല നടി  ഡാന്‍സര്‍ ശ്രീലീല
ശ്രീലീല (ETV Bharat)

By ETV Bharat Entertainment Team

Published : 5 hours ago

ചുരുങ്ങിയ സമയത്തിനുള്ളില്‍ 1000 കോടി രൂപ സ്വന്തമാക്കി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്‌പ 2. തുടക്കം മുതല്‍ വലിയ പ്രതീക്ഷയോടെയാണ് ആളുകള്‍ ചിത്രത്തിനായി കാത്തിരുന്നത്. സിനിമയുടേതായി വരുന്ന ഓരോ അപ്‌ഡേറ്റിനും പ്രേക്ഷകരും കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നോക്കിയിരുന്നത് സാമന്ത ചെയ്‌ത് മനോഹരമാക്കി ഐറ്റം ഡാന്‍സ് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ആരായിരിക്കും എന്നതായിരുന്നു. പക്ഷേ പ്രേക്ഷകരുടെ ആകാംക്ഷയും പ്രതീക്ഷയും തെറ്റിക്കാതെ ആ ഐറ്റം ഡാന്‍സിനായി ഒരു പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍ എത്തി.

ചെയ്‌തത് വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ്. എന്നാല്‍ രണ്ട് തകര്‍പ്പന്‍ പാട്ടികളിലൂടെ ഈ താരം ആളുകളുടെ നെഞ്ചിലേക്കി തറിഞ്ഞു കയറി. പറഞ്ഞുവരുന്നത് മറ്റാരെ കുറിച്ചുമല്ല പുഷ്‌പ 2 വിലെ കിസിക് എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ശ്രീലീലയെ കുറിച്ച് തന്നെയാണ്.

നൃത്ത രാഞ്ജി എന്ന അറിയപ്പെടുന്ന നടിയാണ് ശ്രീലീല. പുഷ്‌പ 2 എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനോടൊപ്പം കിസിക് ഗാനത്തിന് ചുവടുകള്‍ വച്ചതോടെ ശ്രീലീലയുടെ പേര് വീണ്ടും ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. നൃത്തം കൊണ്ടും സ്ക്രീന്‍ പ്രസന്‍സുകൊണ്ടും ഒരുപാട് ആരാധകരെ താരത്തിന് ഇതിനോടകം തന്നെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞിട്ടിണ്ട്.

പതിനാലാം വയസില്‍ കിസ് എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ശ്രീലീല വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് താരം ചെയ്‌തത്. എന്നാല്‍ ചെയ്‌ത സിനിമകളാവട്ടെ പച്ച പിടിക്കാതെയും വന്നു.

ഗുണ്ടൂര്‍ക്കാരം എന്ന ചിത്രത്തില്‍ മഹേഷ് ബാബുവിനോടൊപ്പം മാടത്തപ്പെട്ടി എന്ന ഗാനത്തില്‍ അസാധ്യമായ ഡാന്‍സുമായി എത്തിയതോടെ പ്രേക്ഷകര്‍ അറിയാതെ തന്നെ ഈ ശ്രീലീലയുടെ ആരാധകരായി മാറി. വളരെ പെട്ടെന്ന് തന്നെ ശ്രീലീലയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഇതോടെ ശ്രീലീല പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി.

അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം. വ്യവസായിയായ സുരപനേനിയുടെയും ഗൈനക്കോളജിസ്റ്റായ സ്വര്‍ണലതയുടെയും മകളാണ് ശ്രീലീല. ജനനം അമേരിക്കയിലാണെങ്കിലും ശ്രീലീല വളര്‍ന്നതും പഠിച്ചതുമെല്ലാം ബെംഗളുരുവിലാണ്.

ശ്രീലീലയുടെ ജനനത്തിന് മുന്‍പ് തന്നെ മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു. ചെറുപ്പം മുതല്‍ ശ്രീലീല നൃത്തം അഭ്യസിച്ചിരുന്നു. അതുകൊണ്ട് സിനിമയില്‍ അവതരിപ്പിക്കുന്ന ഓരോ ചുവടുകളും ശ്രീലീലയ്ക്ക് അനായാസമായി ചെയ്യാനും സാധിച്ചുവെന്ന് വേണം പറയാന്‍.

എംബിബിഎസ് ബിരുദം നേടിയ ശ്രീലീല സിനിമകളുടെ തിരക്കുണ്ടെങ്കില്‍ പോലും മെഡിസിനില്‍ എംഡി എടുക്കാനുള്ള തയാറെടുപ്പിലാണ്. ഒരു നടിയും ഡോക്‌ടര്‍ എന്നതിനപ്പുറം രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഈ നടി.

ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ശ്രീലീല ദത്തെടുക്കൊണ്ടാണ് തന്‍റെ 23 ാം വയസില്‍ ഈ താരം അമ്മയായത്. ഇത് പലര്‍ക്കും അറിയാത്ത കാര്യമാണ്.

ബൈ ടു ലവ് എന്ന കന്നഡ ചിത്രത്തില്‍ ശീലീല അഭിനയിച്ചിരുന്നു. ചെറിയ പ്രായത്തില്‍ അമ്മയാകുന്ന നടിയായിട്ടായിരുന്നു ആ ചിത്രത്തില്‍ താരം വേഷമിട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി

ഒരിക്കല്‍ ശ്രീലീല അനാഥാലയം സന്ദര്‍ശിക്കാനിടയായി. അവിടെയുള്ള കുട്ടികളുടെ അവസ്ഥ കണ്ടപ്പോള്‍ ശ്രീലീലയ്ക്ക് വലിയ വിഷമമായി.

ഇതോടെയാണ് രണ്ട് കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. അങ്ങനെ രണ്ട് ഭിന്നശേഷിക്കാരായ കുട്ടികളെ ദത്തെടുക്കുകയായിരുന്നു. തന്‍റെ 21ാം വയസിലാണ് നടി ഈ തീരുമാനമെടുക്കുന്നത്.

2022 ലാണ് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് ശ്രീലീല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2021 ല്‍ കിസ് എന്ന ആദ്യ ചിത്രത്തില്‍ മികച്ച നവാഗത സ്‌ത്രീ എന്ന സൈമയുടെ കന്നഡ അവാര്‍ഡ് ശ്രീലീലയ്ക്ക് ലഭിച്ചു. അതേ വര്‍ഷം തന്നെ പെല്ലി സാന്‍ഡ എന്ന തെലുഗ് ചിത്രത്തിലെ പ്രധാന നടിയായി അഭിനയിച്ചു. 2022 സൈമ പുതുമുഖ നടിക്കുള്ള അവാര്‍ഡും ഈ താരത്തെ തേടിയെത്തി.

ഗ്ലാമറസ് വേഷങ്ങളിലാണ് ശ്രീലീല കൂടതലും അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ശ്രീലീല തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

രവി തേജയുടെ ധമാക്കയിലൂടെയാണ് താരപദവിയിലേക്ക് ശ്രീലീല ഉയരുന്നത്. ധമാക്ക സൂപ്പര്‍ഹിറ്റായതോടെ നടിയുടെ ഡാന്‍സും ലുക്കും എല്ലാം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. അതിന് പിന്നാലെയാണ് ഭഗവന്ത് കേസരിയും വന്‍ വിജയമായി മാറിയത്. ഇതോടെ ശ്രീലീല നായികയായാല്‍ ചിത്രം വന്‍ വിജയമാകുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പിച്ചു.

ടൈഗര്‍ നാഗേശ്വര്‍ റാവു, ലിയോ എന്നി ചിത്രങ്ങളുമായി ബോക്‌സ് ഓഫിസില്‍ കിടപിടിച്ചിട്ട് പോലും ഭഗവന്ത് കേസരി ബോക്‌സ് ഓഫീസില്‍ 130 കോടിയിലേറെ നേടി വന്‍ വിജയം സ്വന്തമാക്കി. ഇതിനുള്ള പ്രധാന കാരണം ശ്രീലീലയുടെ ഡാന്‍സ് തന്നെയായിരുന്നു.

നന്ദമൂരി ബാലകൃഷ്‌ണയുടെ പേരിനൊപ്പം തന്നെ ശ്രീലീലയുടെ പേരും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ശ്രീലീല പ്രേക്ഷകരുടെ ഹൃദയങ്ങളിലാണ് നിറഞ്ഞു നിന്നത്.

Also Read:സാമന്തയെ വെല്ലുമോ ശ്രീലീല? പുഷ്‌പ 2 കിസിക് ഗാനം പുറത്തിറങ്ങി

ABOUT THE AUTHOR

...view details