ബെംഗളൂരു: ചിലര്‍ അങ്ങനെയാണ് ചാരത്തില്‍ നിന്നാവും ഉയിര്‍ത്തെഴുന്നേല്‍പ്പ്. ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സിമ്രാൻ ഷെയ്ഖിന്‍റെയും കഥ ഏറെക്കുറെ ഇതു തന്നെയാണ്. വനിതാ പ്രിമീയർ ലീഗിന്‍റെ (WPL 2025) പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് സിമ്രാൻ ഷെയ്ഖ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
1.90 കോടി രൂപയ്‌ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈ ഓള്‍റൗണ്ടറെ ടീമിലേക്ക് എത്തിച്ചത്. വാശിയേറിയ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു സിമ്രാനായി ഗുജറാത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത്. ഏറെ കഷ്‌ടതകളോട് പടവെട്ടി വളര്‍ന്ന സിമ്രാന്‍ വനിത പ്രീമിയര്‍ ലീഗിന്‍റെ ആദ്യ സീസണില്‍ യുപി വാരിയേഴ്‌സിന്‍റെ താരമായിരുന്നു.
എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു താരം നടത്തിയത്. ഒമ്പത് മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് വെറും 29 റണ്‍സ്. ഇതോടെ ഫ്രാഞ്ചൈസി കയ്യൊഴിഞ്ഞ താരം 2024 സീസണില്‍ അണ്‍സോള്‍ഡായി. ഇവിടെ നിന്നാണ് കോടിത്തിളക്കമുള്ള താരമായി സിമ്രാന്‍ മാറിയത്.
🚨 Most Expensive buy of the afternoon! 🚨
— Women's Premier League (WPL) (@wplt20) December 15, 2024
Simran Shaikh is off to play for Gujarat Giants this 2025 #TATAWPL Season#TATAWPLAuction | @Giant_Cricket pic.twitter.com/SJap7eAzIC
ഇതിന് വഴിവച്ചത് അടുത്തിടെ അവസാനിച്ച സീനിയർ വനിതാ ടി20 ട്രോഫിയിലെ മികച്ച പ്രകടനവും. 11 മത്സരങ്ങളില്‍ നിന്നും 176 റൺസായിരുന്നു 22-കാരി അടിച്ച് കൂട്ടിയത്. ചലഞ്ചർ ട്രോഫി നേടിയ ഇന്ത്യ ഇ ടീമിലും സിമ്രാൻ അംഗമായിരുന്നു.
അതേസമയം 16-കാരിയായ തമിഴ്‌നാട്ടുകാരി ജി കമാലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഇന്ത്യയുടെ അണ്ടർ 19 ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് കമാലിനി. അണ്ടർ 19 ടി20 ട്രോഫിയിൽ തമിഴ്‌നാടിന് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കായിരുന്നു 16-കാരിയ്‌ക്കുണ്ടായിരുന്നത്.
WOW!! 😮
— Women's Premier League (WPL) (@wplt20) December 15, 2024
Young wicket-keeper G Kamalini is now part of the Mumbai Indians! 🤝
INR 1.60 Crore for the 16-year old 🔨#TATAWPLAuction | #TATAWPL | @mipaltan pic.twitter.com/PzIw3ZFDrj
വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ (1.60 കോടി- ഗുജറാത്ത് ടൈറ്റന്‍സ്), ഉത്തരാഖണ്ഡ് സ്‌പിന്നര്‍ പ്രേമ റാവത്ത് (1.20 കോടി- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നിവരാണ് ഈ ലേലത്തില്‍ കോടിപതികളായ മറ്റ് താരങ്ങള്‍.