കര്‍ണാടക: ഒരു പോത്തിന്‍റെ പേരില്‍ രണ്ട് ഗ്രാമങ്ങള്‍ തമ്മില്‍ തല്ലുകയാണ് കര്‍ണാടകയില്‍. കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ല... ഹരിഹർ താലൂക്കിലെ കുനിബേലകെരെ ഗ്രാമവാസികളും ഹൊന്നാലി താലൂക്കിലെ കുളഗട്ടെ സ്വദേശികളും തമ്മിലാണ് രൂക്ഷ തര്‍ക്കം. തർക്കം മൂത്ത് വിഷയം ഇപ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തി നില്‍ക്കുകയാണ്.
കുനിബേലക്കരെയിൽ എട്ട് വർഷം മുമ്പ് ഗ്രാമദേവതയായ കരിയമ്മ ദേവിക്ക് ഒരു പോത്തിനെ സമർപ്പിച്ചിരുന്നു. എന്നാല്‍ ഒരാഴ്‌ച മുമ്പ്, ഈ പോത്ത് അയൽ ഗ്രാമത്തില്‍ എത്തിപ്പെട്ടു. ഇതേ സമയം കുളഗട്ടെ ഗ്രാമത്തിൽ നിന്ന് മറ്റൊരു പോത്തിനെ കാണാതായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കുളഗട്ടെ ഗ്രാമവാസികൾ വാഹനം എത്തിച്ച് എരുമയെ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ഗ്രാമത്തിലേക്ക് കൊണ്ടുപോയി. വിവരം അറിഞ്ഞ കുനിബെലകെരെ ഗ്രാമവാസികൾ പോത്ത് തങ്ങളുടെ ഗ്രാമത്തിലെയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നു. ഇത് ഇരു ഗ്രാമങ്ങളും തമ്മിലുള്ള രൂക്ഷമായ തർക്കത്തിനാണ് തുടക്കമിട്ടത്. തര്‍ക്കം ഒടുവിൽ പൊലീസ് സ്റ്റേഷനിലും എത്തി.
പോത്തിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കുനിബേലക്കരെ ഗ്രാമവാസികൾ മലേബെന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട കുളഗട്ടെ ഗ്രാമവാസികൾ നീതി തേടി ഹൊന്നാളി പൊലീസ് സ്റ്റേഷനിൽ എതിർ പരാതിയും നൽകി. മലേബെന്നൂർ പൊലീസ് ഇരുകൂട്ടരെയും ചോദ്യം ചെയ്‌തപ്പോൾ പോത്ത് തങ്ങളുടേതാണ് എന്ന നിലപാടിലാണ് ഇരുവിഭാഗവും ഉറച്ചുനിന്നത്.
എരുമയുടെ പ്രായത്തെച്ചൊല്ലിയും ഇരു ഗ്രാമങ്ങള്‍ തമ്മിലും തർക്കമുണ്ടായിരുന്നു. കുനിബെലകെരെ ഗ്രാമവാസികൾ പശുവിന് എട്ട് വയസ് പ്രായമുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതേസമയം കുളഗട്ടെ ഗ്രാമവാസികൾ പറയുന്നത് പശുവിന് മൂന്ന് മാസം മാത്രമേ പ്രായമുള്ളൂ എന്നാണ്. പോത്തിന്‍റെ പ്രായം നിർണയിക്കാൻ പൊലീസ് മൃഗ ഡോക്‌ടറെ സമീപിച്ചു.
കുനിബെലകെരെ ഗ്രാമവാസികള്‍ പറയുന്നത് പോലെ എരുമയ്ക്ക് ആറ് വയസിന് മുകളിൽ പ്രായമുണ്ടെന്ന് മൃഗഡോക്‌ടർ അതിന്‍റെ പല്ലുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചു. എന്നാല്‍ കുളഗട്ടെ ഗ്രാമവാസികൾ ഈ പരിശോധന അംഗീകരിക്കാന്‍ തയാറായില്ല. പശു തങ്ങളുടേതാണെന്ന വാദത്തില്‍ അവര്‍ ഉറച്ചുനിന്നു. ഇതിനിടെ കുനിബേലക്കരെ ഗ്രാമവാസികൾ കുളഗട്ടെ സ്വദേശികളായ ഏഴു പേർക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് മലേബെന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഈ എരുമയിൽ നിന്ന് ജനിച്ച നിരവധി പശുക്കിടാങ്ങൾ തങ്ങളുടെ ഗ്രാമത്തിൽ താമസിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതും ഡിഎൻഎ പരിശോധന നടത്തി തെളിയിക്കണമെന്നും കുനിബെലകെരെ ഗ്രാമവാസികൾ അഭ്യർത്ഥിച്ചു. തര്‍ക്കം വീണ്ടും സങ്കീര്‍ണമായതോടെ പോത്തിനെ പൊലീസ് ഏറ്റെടുത്ത് താത്കാലികമായി ശിവമോഗയിലെ മഹാവീർ ഗോശാലയിൽ പാർപ്പിച്ചിരിക്കുകയാണ്.