കേരളം

kerala

ETV Bharat / entertainment

ഇടവേളയ്‌ക്ക് ശേഷം വീണ്ടും നസ്രിയ; സൂക്ഷ്‌മദര്‍ശിനി തിയേറ്ററുകളില്‍ - SOOKSHMADARSHINI MOVIE RELEASE

ബേസില്‍ ജോസഫ് നസ്രിയ നസീം ആദ്യമായി ഒന്നിച്ചെത്തുന്ന സൂക്ഷ്‌മദര്‍ശിനി ഇന്ന് തിയേറ്ററുകളില്‍ എത്തി. ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

NAZRIYA NAZIM  BASIL JOSEPH  സൂക്ഷ്‌മദര്‍ശിനി റിലീസ്  എംസി ജിതിന്‍
Sookshmadarshini release (ETV Bharat)

By ETV Bharat Entertainment Team

Published : Nov 22, 2024, 11:45 AM IST

നസ്രിയ നസീം, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിന്‍ സംവിധാനം ചെയ്‌ത 'സൂക്ഷ്‌മദര്‍ശിനി' തിയേറ്ററുകളില്‍. ബുക്ക് മൈ ഷോ ഉള്‍പ്പെടെയുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്ലിക്കേഷനുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.

'സൂക്ഷ്‌മദര്‍ശിനി'യിലൂടെ ഒരിടവേളക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിലേയ്‌ക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. നസ്രിയയും ബേസില്‍ ജോസഫും ഇതാദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സൂക്ഷ്‌മദര്‍ശിനി'.

അയല്‍വാസികളായ മാനുവല്‍, പ്രിയദര്‍ശിനി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ബേസിലും നസ്രിയയും അഭിനയിക്കുന്നത്. മാനുവലിന്‍റെയും പ്രിയദര്‍ശിനിയുടെയും ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്.

റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ 'ദുരൂഹ മന്ദഹാമേ...' എന്ന പ്രൊമോ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബേസില്‍, നസ്രിയ എന്നിവരെ കൂടാതെ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, ഹെസ്സ മെഹക്ക്, മനോഹരി ജോയ്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, നൗഷാദ് അലി, ജെയിംസ്, അപർണ റാം, അഭിറാം രാധാകൃഷ്‌ണൻ, സരസ്വതി മേനോൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഹാപ്പി അവേർസ് എന്‍റര്‍ടെയിന്‍മെന്‍റ്‌സിന്‍റെയും, എവിഎ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, എവി അനൂപ്, ഷൈജു ഖാലിദ് എന്നിവർ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എംസി ജിതിന്‍റെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി.ബി എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ശരൺ വേലായുധൻ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. ക്രിസ്‌റ്റോ സേവ്യറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. മുഹ്സിൻ പരാരി ഗാന രചനയും നിര്‍വ്വഹിച്ചു.

കലാസംവിധാനം - വിനോദ് രവീന്ദ്രൻ, മേക്കപ്പ് - ആർ ജി വയനാടൻ, വസ്ത്രാലങ്കാരം - മഷർ ഹംസ, സംഘട്ടനം - പിസി സ്‌റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് - രോഹിത് ചന്ദ്രശേഖർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌ - ഇംതിയാസ് കദീർ, സനു താഹിർ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, സ്‌റ്റിൽസ് - രോഹിത് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - നസീർ കാരന്തൂർ, ഫിനാൻസ് കൺട്രോളർ - ഷൗക്കത്ത് കല്ലൂസ്, പോസ്‌റ്റർ ഡിസൈൻ - സര്‍ക്കാസനം, വിഎഫ്എക്‌സ്‌ - ബ്ലാക്ക് മരിയ, കളറിസ്‌റ്റ് - ശ്രീക് വാര്യര്‍, വിതരണം - ഭാവന റിലീസ്, പ്രൊമോ സ്‌റ്റിൽസ് - വിഷ്‌ണു തണ്ടാശ്ശേരി, പിആർഒ - ആതിര ദിൽജിത്ത് എന്നിവരും നിര്‍വ്വഹിച്ചു.

Also Read: നസ്രിയയ്ക്ക് പകരം ബോളിവുഡ് നടി?.. സൂക്ഷ്‌മദർശിനി സംവിധായകൻ എംസി ജിതിൻ പറയുന്നു..

ABOUT THE AUTHOR

...view details