കഴിഞ്ഞ ദിവസമാണ് ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ്. വിവാഹ നിശ്ചയത്തിന് ശേഷം നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള തൻ്റെ ആദ്യ പോസ്‌റ്റ് പങ്കുവച്ചിരിക്കുകയാണ് ശോഭിത.
വിവാഹ നിശ്ചയ ചടങ്ങിലെ ചില ചിത്രങ്ങളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചത്. ഹൃദയസ്‌പര്‍ശിയായൊരു കവിത കുറിച്ചു കൊണ്ടാണ് ശോഭിതയുടെ ഇന്‍സ്റ്റ പോസ്റ്റ്. താരത്തിന്‍റെ കുറിപ്പും പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളും ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്‍റെ ആഴം സൂചിപ്പിക്കുന്നതാണ്.
"ഞാനും നിങ്ങളും എങ്ങനെ കണ്ടുമുട്ടി? സ്‌നേഹത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ മണ്ണും മഴയും പോലെയാണ്, വേർപിരിയലിനപ്പുറം കൂടിച്ചേർന്നതാണ്." - ക്ലാസിക്കല്‍ തമിഴ് പോയറ്റിക് മാസ്‌റ്റര്‍പീസായ കുറുന്തോഗെയിലില്‍ നിന്നും എ കെ രാമാനുജൻ വിവർത്തനം ചെയ്‌ത വരികളാണ് ശോഭിത പങ്കുവച്ചിരിക്കുന്നത്.