കേരളം

kerala

ETV Bharat / entertainment

'സംഗീതത്തിന്‍റെ മാസ്‌മരിക ലോകം തുറന്നു'; ആനന്ദ് രാധിക പ്രീവൈഡ്ഡിങ് ആഘോഷം കളറാക്കി ഗായിക റിഹാന - Wedding Ceremony In Ambani Family

ജാംനഗറിനെ ആഘോഷത്തിമിര്‍പ്പിലാക്കി പോപ്പ് ഗായിക റിഹാന. ആനന്ദ് അംബാനി രാധിക മെര്‍ച്ചന്‍റെ് പ്രീെവെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. മൂന്ന് ദിവസം നീളുന്നതാണ് ഇരുവരുടെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍.

Anant Ambani And Radhika Merchant  ആനന്ദ് രാധിക പ്രീവൈഡ്ഡിങ് ആഘോഷം  ആനന്ദ് അംബാനി വിവാഹം  Wedding Ceremony In Ambani Family  പോപ്പ് ഗായിക റിഹാന
Anant Ambani And Radhika Merchant's Pre Wedding Ceremony; Rihanna's Performance In Jamnagar

By ETV Bharat Kerala Team

Published : Mar 2, 2024, 4:15 PM IST

ജാംനഗര്‍: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹഘോഷ ചടങ്ങ് കളറാക്കി വിഖ്യാത പോപ്പ് ഗായിക റിഹാന. വിവാഹത്തിന് മുമ്പ് ജാംനഗറില്‍ നടക്കുന്ന ചടങ്ങിലാണ് റിഹാനയുടെയും ട്രൂപ്പിന്‍റെയും പരിപാടി അരങ്ങേറിയത്. റിഹാന പാടുന്നതിന്‍റെയും അതിനൊപ്പം നൃത്തം ചെയ്യുന്നതിന്‍റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫ്ലൂറസെന്‍റ് നിറത്തിലുള്ള ഫ്രണ്ട് ഓപ്പണ്‍ ബോഡികോണ്‍ ഗൗണ്‍ ധരിച്ചാണ് റിഹാന വേദിയിലെത്തിയത്. ഹര്‍ഷാരവം മുഴക്കിയാണ് റിഹാനയെ ചടങ്ങിനെത്തിയ അതിഥികള്‍ വേദിയിലേക്ക് സ്വീകരിച്ചത് (Pop Singer Rihanna).

തിളക്കമാര്‍ന്ന ഗൗണില്‍ അതിസുന്ദരിയായാണ് റിഹാന വേദിയിലെത്തിയത്. കാണികളുടെ ആവേശത്തില്‍ മതിമറന്ന ഗായിക തന്‍റെ പ്രകടനത്തിലൂടെ സദസില്‍ ആവേശത്തിരയിളക്കി. ലോകത്തിന്‍റെ വിവിധിയിടങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ബോളിവുഡ് സിനിമ താരങ്ങളും പ്രശസ്‌ത കായിക താരങ്ങളും ജാംനഗറിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു (Pre Wedding Ceremony In Jamnagar). ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെ കായിക താരം സൈന നെഹ്‌വാൾ പരിപാടിയെ കുറിച്ചുള്ള വിവരങ്ങള്‍ എക്‌സില്‍ പങ്കിട്ടു (Singer Rihanna's Performance In Jamnagar).

ഇമ്പമാര്‍ന്ന ഗാനാലാപനത്തിന് ശേഷം ഇത്തരത്തിലൊരു അവസരം തനിക്ക് സമ്മാനിച്ച അംബാനി കുടുംബത്തിന് റിഹാന നന്ദി പ്രകടിപ്പിക്കുകയും ദമ്പതികള്‍ക്ക് തന്‍റെ ഹൃദയംഗമമായ ആശംസകള്‍ നേരുകയും ചെയ്‌തു (Anant Ambani Wedding).

ജൂലൈയിലാണ് മുകേഷ്‌ അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും വ്യവസായിയായ വീരേന്‍ മെര്‍ച്ചന്‍റിന്‍റെ മകള്‍ രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായാണ് ജാംനഗറില്‍ മൂന്ന് ദിവസത്തെ ചടങ്ങുകള്‍ നടക്കുന്നത്. വ്യാഴാഴ്‌ച (ഫെബ്രുവരി 29) അന്നസേവ ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

പ്രദേശവാസികള്‍ അടക്കം 51,000പേര്‍ക്ക് അന്നസേവയിലൂടെ ഭക്ഷണം വിളമ്പി. ആനന്ദും രാധികയും അന്നസേവയില്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്‍റെ ദൃശ്യങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. 120 മില്ല്യണ്‍ പൗണ്ടാണ് അംബാനി കുടുംബം വിവാഹ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്നത് (Rihanna's Performance In Ambani Pre Wedding Festivities).

കാറ്ററിങ്ങിന് മാത്രമായി 20 മില്യണ്‍ പൗണ്ടാണ് കുടുംബം ചെലവഴിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പോപ്പ് ഗായിക റിഹാനയ്‌ക്ക് കുടുംബം നല്‍കുന്ന തുകയെ കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 52 മില്യണ്‍ പൗണ്ടാണ് റിഹാനയുടെ ഒറ്റ ദിവസത്തെ പരിപാടിയക്കായി കുടുംബം നല്‍കുന്നത്.

Also Read:ആനന്ദ് അംബാനി രാധിക വിവാഹം; ആഘോഷം കളറാക്കാന്‍ പോപ്പ് ഗായിക റിഹാന, പ്രതിഫലം 52 കോടി

ABOUT THE AUTHOR

...view details