കീരിക്കാടന്‍ ജോസ് എന്ന മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകന്‍ സിബി മലയില്‍. തനിക്ക് വ്യക്തിപരമായി ഏറെ അടുപ്പമുള്ള മോഹന്‍ രാജിന്‍റെ വിയോഗം ഏറെ സങ്കടം ഉണര്‍ത്തുന്നതാണെന്ന് സിബി മലയില്‍.
"വ്യക്തിപരമായി ഏറെ സ്‌നേഹവും അടുപ്പുവും ഉള്ള വ്യക്‌തിയായിരുന്നു മോഹന്‍രാജ്. ഏറെ സങ്കടമുള്ള വാര്‍ത്തയാണിത്. സ്‌ക്രീനില്‍ എപ്പോഴും വില്ലന്‍ വേഷങ്ങളില്‍ ആയിരുന്നെങ്കിലും ജീവിതത്തില്‍ സാധുവായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ഈ വിയോഗം ഏറെ സങ്കടം ഉണര്‍ത്തുന്നതാണ്."-സിബി മലയില്‍ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്‌ത കിരീടം എന്ന സിനിമയിലൂടെയാണ് മോഹന്‍രാജ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കിരീടത്തില്‍ കീരിക്കാടന്‍ ജോസ് എന്ന ശക്തനായ വില്ലന്‍ കഥാപാത്രത്തെയാണ് മോഹന്‍രാജ് അവതരിപ്പിച്ചത്.
കിരീടത്തില്‍ മോഹന്‍രാജ് ആദ്യം ചെയ്‌തത് സ്‌റ്റണ്ട് രംഗങ്ങളാണെന്ന് സിബി മലയില്‍. സ്‌റ്റണ്ട് രംഗത്തിനിടെ ഉണ്ടായ സംഭവവും സിബി മലയില്‍ ഒരു മാധ്യത്തോട് പ്രതികരിച്ചു.
"കിരീടത്തില്‍ അഭിനയിക്കുമ്പോള്‍ സ്‌റ്റണ്ട് രംഗങ്ങളില്‍ അഭിനയിക്കാന്‍ മോഹന്‍രാജിന് വഴക്കം വന്നിട്ടില്ലെന്ന് അതിനിടെ മനസ്സിലാക്കിയിരുന്നു. കാരണം ചിത്രീകരണത്തിനിടെ മോഹന്‍ലാലിന് ശരിക്കും ഇടി കിട്ടുന്നുണ്ട്. ക്യാമറയ്‌ക്ക് പിന്നില്‍ നിന്ന ഞാന്‍ ലാലിന്‍റെ ദേഹത്ത് ഇടിവീഴുന്ന ശബ്‌ദം കേള്‍ക്കുന്നുണ്ട്. പിന്നീട് ലാല്‍ ആ സ്‌റ്റണ്ട് രംഗങ്ങള്‍ ഏറ്റെടുത്ത് നന്നായി പൂര്‍ത്തിയാക്കി." -സിബി മലയില്‍ പറഞ്ഞു.
കിരീടത്തിന് ശേഷം കീരിക്കാടന്‍ ജോസ് എന്ന പേരിലാണ് മോഹന്‍ രാജ് അറിയപ്പെട്ടത്. കിരീടത്തിന് ശേഷം സിനിമയുടെ രണ്ടാം ഭാഗമായ ചെങ്കോലിലും കീരിക്കാടന്‍ ജോസായി മോഹന്‍ രാജ് എത്തിയിരുന്നു.
Also Read: "എതിരാളിയായി തലയെടുപ്പുള്ള ഗാംഭീര്യം"; കീരിക്കാടന്‍ ജോസിന് ആദരാഞ്ജലികളുമായി മമ്മൂട്ടിയും മോഹന്‍ലാലും - Tribute to Keerikkadan Jose