കേരളം

kerala

ETV Bharat / entertainment

അദ്വയ്- പി രവിശങ്കർ ചിത്രം 'സുബ്രമണ്യ'; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത് വിട്ട് ശിവരാജ് കുമാർ - Subrahmanya movie first look poster - SUBRAHMANYA MOVIE FIRST LOOK POSTER

'സുബ്രമണ്യ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ റിലീസ് ചെയ്‌തു. ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

SUBRAHMANYA MOVIE FIRST LOOK POSTER  P RAVI SANKAR MOVIE SUBRAHMANYA  സുബ്രമണ്യ സിനിമ അപ്‌ഡേറ്റ്‌സ്  പി രവിശങ്കര്‍ അദ്വെയ്
Subrahmanya movie first look poster (ETV Bharat)

By ETV Bharat Kerala Team

Published : Sep 7, 2024, 5:35 PM IST

പ്രശസ്‌ത നടനും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ പി. രവിശങ്കർ സംവിധാനം ചെയ്യുന്ന 'സുബ്രമണ്യ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ റിലീസ് ചെയ്‌തു. വിനായക ചതുർഥി ദിനം പ്രമാണിച്ചാണ് ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്ത് വിട്ടത്. പി രവിശങ്കറിന്‍റെ മകൻ അദ്വയ് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. എസ്‌ ജി മൂവി ക്രിയേഷൻസിന്‍റെ ബാനറിൽ തിരുമൽ റെഡ്ഡിയും അനിൽ കഡിയാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഫാന്‍റസി- അഡ്വഞ്ചര്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. പ്രവീണ കഡിയാലയും രാമലക്ഷ്‌മിയുമാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പ്രീ-ലുക്ക് മികച്ച പ്രതികരണം നേടിയിരുന്നു. ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ സുബ്രഹ്മണ്യനായി അദ്വയെ അവതരിപ്പിക്കുന്നു. നീളമുള്ള മുടിയും താടിയുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത വസ്‌ത്രം ധരിച്ച് ഗംഭീര ലുക്കിലാണ് ഫസ്‌റ്റ് ലുക്ക് പോസ്റ്ററിൽ അദ്വയെ അവതരിപ്പിച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒരു കാട്ടിനുള്ളിലെ നിഗൂഢമായ കവാടത്തിനടുത്ത് ഗുണ്ടകൾ അദ്വയ് കഥാപാത്രത്തെ പിന്തുടരുന്ന ദൃശ്യമാണ് ഫസ്‌റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. മുംബൈയിലെ റെഡ് ചില്ലീസ് സ്റ്റുഡിയോയിൽ ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. 60 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായി.

മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലുള്ള പ്രശസ്‌ത സ്റ്റുഡിയോകളിൽ വിഎഫ്എക്‌സ്, സിജിഐ ജോലികളും നടന്നു കൊണ്ടിരിക്കുകയാണ്. തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായിട്ടായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഛായാഗ്രഹണം- വിഘ്നേഷ് രാജ്, സംഗീതം- രവി ബസ്‌റൂർ, എഡിറ്റർ- വിജയ് എം കുമാർ, പ്രൊഡക്ഷൻ ഡിസൈനർ- ഉല്ലാസ് ഹൈദുർ, പിആർഒ- ശബരി.

Also Read:സായ് ദുർഗ തേജ് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്‌മി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details