കേരളം

kerala

ETV Bharat / entertainment

മാസത്തില്‍ 2 ഇഞ്ചെക്ഷന്‍, തലമുടി കൊഴിഞ്ഞു, വ്യായാമം ചെയ്‌താല്‍ ആര്‍ത്തവം; അപൂര്‍വ്വ രോഗത്തെ കുറിച്ച് ദുല്‍ഖറിന്‍റെ നായിക - SHAUN ROMY INSTAGRAM POST

2024 ഷോണ്‍ റോമിക്ക് കുറച്ച് വൈല്‍ഡ് ആയിരുന്നു.. എല്ലാ മാസവും ഓരോ രണ്ടാഴ്‌ച്ച കൂടുമ്പോള്‍ സ്‌റ്റിറോയിഡ് ഇഞ്ചെക്ഷന്‍.. ശക്‌തമായി എന്ത് ചെയ്‌താലും ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിക്കും.. ശരിക്കും ജീവിതത്തിന്‍റെ വേഗത കുറയ്‌ക്കേണ്ടി വന്നു..

SHAUN ROMY ABOUT HEALTH STRUGGLE  SHAUN ROMY  ഷോണ്‍ റോമി  ഷോണ്‍ റോമിക്ക് അപൂര്‍വ്വ രോഗം
Shaun Romy (ETV Bharat)

By ETV Bharat Entertainment Team

Published : Jan 4, 2025, 10:30 AM IST

'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറിയ നടിയാണ് ഷോണ്‍ റോമി. അഭിനയത്തിന് പുറമെ മോഡലിംഗിലും ശ്രദ്ധേയയായ നടി സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്‍റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും മറ്റും ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്.

ഇപ്പോഴിതാ തന്‍റെ ചര്‍മ്മത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയെ കുറിച്ച് ഇന്‍സ്‌റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ തന്‍റെ ജീവിതം സങ്കീര്‍ണമാക്കിയെന്നാണ് ഷോണ്‍ പറയുന്നത്. താന്‍ സ്‌റ്റിറോയിഡ് ഉപയോഗിച്ചെന്നും തലമുടി അടക്കം കൊഴിഞ്ഞുപോയ സാഹചര്യം ഉണ്ടായെന്നും നടി തുറന്നു പറഞ്ഞു.

തന്‍റെ പരിവര്‍ത്തനത്തിന്‍റെ ഒരു വീഡിയോയും ഷോണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 2024 തനിക്ക് കുറച്ച് വൈല്‍ഡ് ആയിരുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ഷോണ്‍ തന്‍റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. കുറിപ്പിനൊടുവില്‍ താന്‍ സുഖപ്പെടാന്‍ ആരംഭിച്ചതായും നടി പറയുന്നുണ്ട്. ഷോണിന്‍റെ ഈ തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍.

"2024 എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് വൈല്‍ഡ് ആയിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ കൈവിട്ട സാഹചര്യം ആയിരുന്നു. ചിലതെല്ലാം ഉപേക്ഷിക്കേണ്ടു വന്നു, മറ്റ് ചിലത് ദൈവത്തെ ഏല്‍പ്പിക്കേണ്ടി വന്നു. ഞാന്‍ എന്‍റെ ബെസ്‌റ്റിയുമായി ഒത്തുച്ചേര്‍ന്നു.

അവളെ ദൈവം എന്നിലേയ്‌ക്ക് എത്തിച്ചതാണ്. അവളുടെ വാക്കുകള്‍ വിശ്വസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്. എന്‍റെ തലമുടിയിഴകള്‍ ഒരു മാസത്തിനുള്ളില്‍ തിരികെ വരും എന്നവള്‍ പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു.

എല്ലാ മാസവും ഓരോ രണ്ടാഴ്‌ച്ച കൂടുമ്പോഴും സ്‌റ്റിറോയിഡ് ഇഞ്ചെക്ഷന്‍ എടുത്തിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഓഗസ്‌റ്റ് മാസം മുതല്‍ ഇങ്ങോട്ട് എല്ലാ മാസവും ഓരോന്ന് വീതവും എടുത്തിരുന്നു. വര്‍ക്ക് ഔട്ട് ചെയ്യാനോ കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാന്‍ ഭയന്നിരുന്നു. ശക്‌തമായി എന്ത് ചെയ്‌താലും ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിക്കും. ശരിക്കും എനിക്ക് ജീവിതത്തിന്‍റെ വേഗത കുറയ്‌ക്കേണ്ടി വന്നു.

ഞാന്‍ ഗോവയിലേയ്‌ക്ക് പോയി. അവിടെ ജീവിതത്തിന്‍റെ വേഗത കുറച്ചത് എന്നെ ഒരുപാട് സഹായിച്ചു. ഞാന്‍ എന്താവണം എന്ന് ആഗ്രഹിച്ചതിന് വിപരീതമായി. ഞാന്‍ സുഖപ്പെടാന്‍ ആരംഭിച്ചു. 2024 പവിത്രവും ശക്‌തവും പരിവര്‍ത്തിതവുമായിരുന്നു. ചിലതെല്ലാം അറിയാതിരിക്കുന്നതിലും നിയന്ത്രിക്കപ്പെടാതിരുന്നലും ഞാന്‍ ആശ്വാസം കണ്ടെത്തി." -ഷോണ്‍ റോമി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Also Read: 'ആദ്യം കണ്ടപ്പോള്‍ ഞെട്ടി, കുഞ്ഞിന്‍റെ കാര്യം മറന്നുപോകരുതെന്ന് ലാലേട്ടന്‍': ഷോണ്‍ റോമി - Mohanlal Shaun Romy sequence

ABOUT THE AUTHOR

...view details