ആദ്യ സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട് 20 വര്‍ഷമായതിന്‍റെ ഓര്‍മ്മ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ലാല്‍ ജോസ് സംവിധാനം ചെയ്‌ത രസികനിലൂടെയാണ് മുരളി ഗോപി ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഫേസ് ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താന്‍ സിനിമയില്‍ എത്തിയതിന്‍റെ 20 വര്‍ഷം ആഘോഷിച്ചത്. തന്നെ സ്നേഹിച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദി പറയുകയാണ് മുരളി ഗോപി.
നടൻ ഭരത് ഗോപിയുടെ മകനായി സിനിമയിലേക്ക് എത്തിയ താരം മികച്ച നടനും തിരക്കഥാകൃത്തുമായി പേരെടുക്കുകയായിരുന്നു.
മുരളിഗോപിയുടെ കുറിപ്പ്
എൻറെ ആദ്യ ചലച്ചിത്രം തിയേറ്ററുകളിൽ എത്തിയിട്ട്
20 വർഷം തികയുന്ന ഈ വേളയിൽ, തിരിഞ്ഞു നോക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് ഈ ഷോട്ടാണ്. “രസികന്റെ” ലൊക്കേഷൻ.
കൊച്ചിയിലെ രവിപുരത്തെ ഒരു കോളനി. മേഘാവൃതമായ പകൽ.
ഗ്രൗണ്ട് ലെവലിൽ രാജീവ് രവി ഫ്രെയിം വെച്ചു. ലാൽ ജോസ് പറഞ്ഞു: “വലത് കാൽ വച്ച് കയറിക്കോ...നടന്നോ...” ഞാൻ കയറി. നടന്നു. നാളിതുവരെ, എന്റെ സിനിമാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി. നിരുത്സാഹികൾക്കും നന്ദി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പുകഴ്ത്തിയവർക്കും ഇകഴ്ത്തിയവർക്കും നന്ദി. സ്നേഹിച്ചവർക്കും വെറുത്തവർക്കും നന്ദി. കടന്ന് വന്ന വഴികളിൽ, വെളിച്ചവും ഊർജ്ജവും നൽകിയ നിങ്ങളേവരുടെയും മുന്നിൽ എന്റെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ ശ്രമങ്ങളും സമർപ്പിച്ചുകൊണ്ട് യാനം തുടരട്ടെ.
രസികനില്‍ വില്ലന്‍ വേഷത്തിലായിരുന്നു മുരളിഗോപിയുടെ അഭിനയിച്ചിരുന്നത്. ആ ചിത്രത്തിലെ തന്നെ ചാഞ്ഞു നിക്കണ പൂത്തമാവിന്‍റെ എന്ന പാട്ടും പാടി. പിന്നീട് ഭ്രമരം, ഗദ്ദാമ, ഈ അടുത്ത കാലത്ത്, താപ്പാന, ടിയാന്‍, ലെഫ്‌റ്റ് റൈറ്റ് ലെഫ്‌റ്റ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്‌തു.
മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ആരാധകര്‍ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം എമ്പുരാനാണ് മുരളി ഗോപിയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. അടുത്ത വര്‍ഷം മാര്‍ച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തും.
Also Read:'ഐ.എഫ്.എഫ്.കെ, സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ മേള'