ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാർക്കോ’യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ ഗാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡബ്‌സിയാണ് ഗാനം പാടിയിരുന്നത്. എന്നാൽ ഡബ്‌സിയുടെ ശബ്‌ദം പാട്ടിന് ചേരുന്നില്ല എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. മാത്രവുമല്ല ഗാന രംഗങ്ങളിൽ വയലൻസ് അധികമായതിനാൽ യൂട്യൂബ് ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഗൈഡ്ലൈന്‍സ് പാലിച്ച് വീണ്ടും അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടു.
രവി ബസ്രൂർ സംഗീതം പകർന്ന ഗാനം ആദ്യം ആലപിച്ചിരുന്നത് ഡബ്സിയായിരുന്നു. എന്നാൽ ഡബ്‌സിയുടെ ശബ്‌ദം ഗാനത്തിന് ചേരുന്നതല്ല എന്ന തരത്തിൽ ഏറെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഗായകനെ മാറ്റുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനോട് തങ്ങള്‍ പ്രതിബദ്ധത പുലർത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹനീഫ് അദേനി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തത്. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.