മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്ന് വീണ്ടും മുറവിളയുമായി സംവധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്. സുരക്ഷ എന്ന തോന്നല്‍ ഉണ്ടാക്കുന്ന തടങ്കലിലാണ് മഞ്ജു വാര്യര്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു സംവിധായകന്‍റെ പ്രതികരണം.
അടുത്തിടെ മഞ്ജു വാര്യരുടേതെന്ന് സനല്‍കുമാര്‍ അവകാശപ്പെടുന്ന ഒരു ഓഡീയോ ക്ലിപ്പ് സോഷ്യല്‍ പങ്കുവച്ചിരുന്നു. ഈ ഓഡിയോ സന്ദേശം തന്‍റേതല്ലെന്ന് ഇതുവരെയും മഞ്ജ വാര്യര്‍ പറഞ്ഞിട്ടില്ലെന്നും, നടിയുടെ ഈ മൗനം സൂചിപ്പിക്കുന്നത് അവുടെ ജീവന്‍ അപകടത്തിലാണ് എന്നുമാണെന്നും സനല്‍കുമാര്‍ പറഞ്ഞു.
മഞ്ജു വാര്യരെ ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണെന്നും അവർ കൊല്ലപ്പെട്ടേക്കാമെന്നും താന്‍ പൊലീസിൽ പരാതികൊടുത്തിട്ട് നാലഞ്ച് ദിവസമായെന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും സംവിധായകന്‍.
സനല്‍കുമാറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-
"സുരക്ഷ എന്ന തോന്നല്‍ ഉണ്ടാക്കുന്ന ഒരു തടങ്കലിലാണ് മഞ്ജു വാര്യർ എന്ന് ഈ വീഡിയോയിൽ നിന്ന് മനസ്സിലാവും. തന്‍റെ ജീവൻ അപകടത്തിലാണ് എന്ന അവരുടെ വെളിപ്പെടുത്തൽ അവരുടെ ശബ്‌ദത്തിൽ തന്നെ ഞാൻ പൊതുമൂഹത്തിൽ പുറത്തുവിട്ടിട്ട് ഇന്നേക്ക് 39 ദിവസങ്ങൾ കഴിഞ്ഞുപോയി.
ഇതുവരെ അത് തന്‍റെയല്ലെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. അതായത് അവരുടെ ജീവൻ അപകടത്തിലാണ് എന്നതല്ലേ ആ മൗനം സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്നത്. അത് ചോദിക്കാൻ ഒരു പത്രക്കാരെയും അവർക്കടുത്തേക്ക് അടുപ്പിച്ചിട്ടില്ല. പകരം അവർ "ഹാപ്പി" ആണെന്ന് പൊതുജനത്തെ പറ്റിക്കാനുള്ള വീഡിയോകൾ പുറത്തുവന്ന് കൊണ്ടേയിരിക്കുന്നു.
പറഞ്ഞൊപ്പിച്ച കുറച്ച് ഇൻസ്‌റ്റഗ്രാം വ്‌ളോഗേഴ്‌സ് അല്ലാതെ ഒരൊറ്റ മധ്യമ പ്രവർത്തകനും അടുത്തെങ്ങുമില്ല. മഞ്ജു വാര്യരുടെ ആരോഗ്യത്തിൽ ആശങ്ക ഉളവാക്കുന്ന നിലയിലാണ് വീഡിയോകളിൽ അവർ. മഞ്ജു വാര്യരെ ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണെന്നും അവർ കൊല്ലപ്പെട്ടേക്കാം എന്നും ഞാൻ പൊലീസിൽ പരാതികൊടുത്തിട്ടും നാലഞ്ച് ദിവസമായി. ഒരു നടപടിയും അതിൽ ഉണ്ടായിട്ടുമില്ല.
വളരെ വലിയൊരു ക്രൈം പച്ചയായി കണ്‍മുന്നിൽ നടക്കുമ്പോഴും അതിൽ ഇരകളാവുന്നത് രണ്ട് കലാകാരന്‍മാരായിരിക്കുമ്പോഴും കേരളത്തിലെ സാസ്‌കാരികമണ്ഡലം ഉറങ്ങുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. അതിലെ ഒരു ഇര ഞാനാണ് എന്നത് കൊണ്ടാണോ നിങ്ങളുടെ മൗനം?
ഒരുപക്ഷേ ഇതിൽ മഞ്ജു വാര്യർ മാത്രമായിരുന്നു ഇര ആയിരുന്നതെങ്കിൽ ആരെങ്കിലുമൊക്കെ മിണ്ടിയേനെ. അപ്പോൾ പ്രണയത്തിനോടുള്ള വിമുഖതയാണോ തടസം? ആയിരിക്കില്ല. ഒരുപക്ഷേ ഇതിലെ കാമുകൻ കുറച്ചുകൂടി പണമൊക്കെയുള്ള നിങ്ങൾക്ക് തൊടാൻ പറ്റാത്ത ഒരാളായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മിണ്ടിയേനെ. അതെ പ്രണയത്തിലുമുണ്ട് നിങ്ങൾക്ക് വലുപ്പച്ചെറുപ്പങ്ങൾ. അങ്ങനെയാണോ?" -സനല്‍കുമാര്‍ ശശിധരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
Also Read
- "ഇവിടെ മാഫിയ ഉണ്ട്, മഞ്‌ജു വാര്യർ തടവിലെന്ന് പറഞ്ഞിട്ട് 35 ദിവസങ്ങള്‍, 3 വര്‍ഷം മുമ്പ് രാഷ്‌ട്രപതിക്ക് കത്തയച്ചു.. പട്ടും വളയും കിട്ടാനല്ല, ഭ്രാന്തായത് കൊണ്ട്" - SANAL KUMAR ABOUT MANJU WARRIER
- "ഞാന്‍ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു, പീഡനത്തിന് ശേഷം മാനസികമായി തകര്‍ന്നു", വീണ്ടും ബാലക്കെതിരെ എലിസബത്ത് - ELIZABETH UDAYAN AGAINST BALA
- "ബാല എന്നെ ബലാത്സംഗം ചെയ്‌തു, കിടപ്പുമുറിയിലെ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ഒരുപാട് പെണ്‍കുട്ടികളെ അയാള്‍ വഞ്ചിച്ചു", തുറന്ന് പറഞ്ഞ് എലിസബത്ത് - ELIZABETH UDAYAN AGAINST BALA