ഹൈദരാബാദ് :ടൈഗർ 3 എന്ന സ്പൈ - യൂണിവേഴ്‌സ് ത്രില്ലർ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് നടൻ സൽമാൻ ഖാൻ തന്‍റെ അടുത്ത പ്രൊജക്‌ടിനെ കുറിച്ച് ആരാധകരോട് പറഞ്ഞു. ഗജിനി എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായ എ ആർ മുരുകദോസിന്‍റെ ചിത്രമാണ് തന്‍റെ അടുത്ത പ്രൊജക്‌ടെന്ന് സൽമാൻ ഖാൻ എക്‌സില്‍ കുറിച്ചു.
"അസാധാരണമായ കഴിവുള്ള, എ ആർ മുരുകദോസും എന്‍റെ സുഹൃത്ത്, സാജിദ് നദിയാദ്‌വാല എന്നിവരോടൊപ്പം വളരെ ആവേശകരമായ ഒരു ചിത്രത്തിന്‍റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ട്. ഈ സഹകരണം സവിശേഷമാണ്, നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും ഈ യാത്രയ്‌ക്കായി ഞാൻ പ്രതീക്ഷിക്കുന്നു. ചിത്രം അടുത്ത വർഷം ഈദിനാകും റിലീസിനെത്തുക എന്നും താരം തന്‍റെ എക്‌സില്‍ കുറിച്ചു.
സാജിദ് നദിയാദ്‌വാലയുടെ ബാനറില്‍ നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്‍റർടെയ്ൻമെന്‍റ് ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത്. ചിത്രത്തിന്‍റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. തമാശ, ജുദ്‌വാ, മുജ്‌സെ ഷാദി കരോഗി, കിക്ക്, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ നിർമാതാവാണ് സാജിദ് നദിയാദ്‌വാല. ജീത്, ജുദ്‌വ, ഹർ ദിൽ ജോ പ്യാർ കരേഗ, മുജ്‌സെ ഷാദി കരോഗി, കിക്ക് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാനും ചലച്ചിത്ര നിർമ്മാതാവുമായ സാജിദും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ കൂട്ടുകെട്ട് 2014 ലെ കിക്ക് ആയിരുന്നു, അത് ബോക്‌സ് ഓഫീസ് വിജയമായി മാറുകയും ചെയ്‌തു.