കേരളം

kerala

By ETV Bharat Kerala Team

Published : Feb 13, 2024, 3:51 PM IST

ETV Bharat / entertainment

രൺവീർ സിങ്-ജോണി സിൻസ് പരസ്യം : ടിവി അഭിനേതാക്കളെ അപമാനിക്കുന്നതെന്ന് രഷാമി ദേശായി

രൺവീർ സിങ്ങിൻ്റെ ഏറ്റവും പുതിയ പരസ്യ ചിത്രത്തിൽ അഡള്‍ട്ട് സ്റ്റാർ ജോണി സിൻസുമുണ്ട്. എന്നാൽ ഈ പരസ്യം ടെലിവിഷൻ വ്യവസായത്തിന് 'അടി'യാണെന്നും അപമാനകരമാണെന്നും നടി രഷാമി ദേശായി

Rashami Desai  Ranveer Singh Johnny Sins Ad  Rashami Desai on Ranveer Singh Ad
Rashami Desai

ഹൈദരാബാദ് :കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം രൺവീർ സിങ്ങും പോൺ താരം ജോണി സിൻസുമൊത്തുള്ള പരസ്യം പുറത്തുവന്നത്. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിന് വേണ്ടിയുള്ള പരസ്യമായിരുന്നു ഇത്. ഈ ബ്രാൻഡിന്‍റെ പുതിയ ക്യാംപയിന്‍റെ ഭാഗമായാണ് പരസ്യം എത്തിയത്. ഇന്ത്യൻ ടെലിവിഷൻ സീരിയലുകളുടെ സ്‌പൂഫ് എന്ന നിലയിലാണ് ഈ പരസ്യം ഒരുക്കിയത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായ പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ടെലിവിഷൻ താരം രഷാമി ദേശായി (Ranveer Singh, Johnny Sins' Commercial).

മുഖ്യധാരാ സിനിമയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ടെലിവിഷൻ അഭിനേതാക്കളെ അപമാനിക്കുന്ന തരത്തിലാണ് ഈ പരസ്യം എന്ന് രഷാമി ദേശായി കുറ്റപ്പെടുത്തി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലാണ് രഷാമി പരസ്യത്തിൽ നിരാശ പ്രകടിപ്പിച്ചത്. ഹിന്ദി ടെലിവിഷൻ ഷോയായ 'ഉത്തര'നിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രഷാമി.

രഷാമി ദേശായിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

രഷാമി ദേശായിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി:

"ഞാൻ പ്രാദേശിക സിനിമ മേഖലയിലാണ് എൻ്റെ ജോലി ആരംഭിച്ചത്. തുടർന്ന് ടെലിവിഷൻ പരിപാടികളിൽ പ്രവർത്തിക്കാൻ തുടങ്ങി. ആളുകൾ അതിനെ ചെറിയ സ്‌ക്രീൻ എന്നാണ് വിളിക്കുന്നത്. സാധാരണക്കാരായ ആളുകൾ വാർത്തകൾ, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ തുടങ്ങിയവ കാണുന്നത് അതിലാണ്.

തീർത്തും അപ്രതീക്ഷിതമായ ഈ റീൽ കണ്ടതിന് ശേഷം, ഇത് എല്ലാ ടിവി വ്യവസായത്തിനും ടെലിവിഷനിൽ പ്രവർത്തിക്കുന്നവർക്കും അപമാനമായി എനിക്ക് തോന്നി. കാരണം ഞങ്ങൾ (എല്ലായ്‌പ്പോഴും) ചെറുതാണെന്ന് തോന്നുന്നവരാണ്. അഭിനേതാക്കൾ ശരിക്കും വലിയ സ്‌ക്രീനിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരാണ്.

ഇവിടെ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു. എന്നാൽ ക്ഷമിക്കണം, ടെലിവിഷൻ ഷോയിൽ ഇത്തരം കാര്യങ്ങളല്ല കാണിക്കുന്നത്. ഇതെല്ലാം വലിയ സ്‌ക്രീനിൽ സംഭവിക്കുന്നതാണ്. ചില യാഥാർഥ്യങ്ങള്‍ കാണിക്കുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ ഇത് എല്ലാ ടിവി വ്യവസായത്തിനുമുള്ള റിയാലിറ്റി ചെക്കാണ്. കാരണം ഈ പരസ്യം ടിവി വ്യവസായത്തിനുള്ള അടിയായാണ് എനിക്ക് തോന്നുന്നത്. ഞാൻ അമിതമായാകാം പ്രതികരിക്കുന്നത്.

പക്ഷെ ഞങ്ങൾ പ്രേക്ഷകരോട് സംസ്‌കാരവും സ്‌നേഹവും കാണിക്കുന്നു. എനിക്ക് വലിയ വേദനയുണ്ട്, കാരണം ടിവി ഇൻഡസ്‌ട്രിയിൽ മാന്യമായ ഒരു യാത്രയാണ് ഞാൻ ഇതുവരെ നടത്തിയത്. നിങ്ങൾ എല്ലാവരും എന്‍റെ വികാരം മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു'.

അതേസമയം പരസ്യത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. രഷാമിയുടെ വിമർശനത്തെ ശരിവച്ചും ചിലർ പ്രതികരിക്കുന്നുണ്ട്. എന്നാൽ മറ്റുചിലർ പാരഡികൾ സാധാരണമാണെന്നും ഗൗരവമായി എടുക്കേണ്ടതില്ലെന്നും പറയുന്നു. വിവാദങ്ങൾക്കിടയിലും, പരസ്യത്തിലെ രൺവീറിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് ടെലിവിഷൻ സീരിയൽ താരങ്ങളായ നകുൽ മേത്ത, കരൺ കുന്ദ്ര തുടങ്ങിയവർ രംഗത്തെത്തി.

കൂടാതെ സിനിമാതാരങ്ങളായ അർജുൻ കപൂർ, പ്രിയങ്ക ചോപ്ര, വിക്രാന്ത് മാസി എന്നിവരും രൺവീറും ജോണി സിൻസും തമ്മിലുള്ള സഹകരണത്തെ അഭിനന്ദിക്കുകയും ലൈംഗിക ക്ഷേമ സംബന്ധിയായി ഇതിനെ കാണുകയും ചെയ്‌തിട്ടുണ്ട്. അയപ്പയാണ് ഈ പരസ്യം സംവിധാനം ചെയ്‌തത്. തൻമയ് ഭട്ട്, വിശാൽ ദയാമ, ദേവയ്യ ബൊപ്പണ്ണ, പുനീത് ചദ്ദ, ദീപ് ജോഷി എന്നിവർ ചേർന്ന് തിരക്കഥയെഴുതിയ പരസ്യം ഏർലിമാൻ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്.

പാരമ്പര്യേതരവും എന്നാൽ ഫലപ്രദവുമായ മാർക്കറ്റിംഗ് തന്ത്രത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ പരസ്യം. സെലിബ്രിറ്റികൾ അവരുടെ അതിരുകൾ ഭേദിക്കാൻ കാണിക്കുന്ന സന്നദ്ധതയും ഈ പരസ്യം എടുത്തുകാണിക്കുന്നു. ഏതായാലും പരസ്യത്തിൻ്റെ ഔചിത്യത്തെക്കുറിച്ച് ഭിന്നാഭിപ്രിയങ്ങൾ ഉയരുന്നുണ്ടെങ്കിലും ലൈംഗികാരോഗ്യത്തെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് തിരികൊളുത്തി എന്നതിൽ തർക്കമില്ല.

ABOUT THE AUTHOR

...view details