ആഘോഷങ്ങളുടെ മാസമാണ് ഒക്‌ടോബർ. ദുർഗ പൂജ, നവരാത്രി പൂജ, ദീപാവലി, ദസറ എന്നിങ്ങനെ ആഘോഷങ്ങളേറെയാണ്. മാത്രമല്ല ഗാന്ധി ജയന്തി പോലുള്ള ദേശീയ അവധികളുമുണ്ട്. അതിനാൽ തന്നെ ഒക്‌ടോബറിൽ നിരവധി ബാങ്ക് അവധികളാണ് വരാൻ പോകുന്നത്.
പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞ് കിടക്കുക. കൂടാതെ ഞായറാഴ്‌ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല. അതേസമയം ഓരോ സംസ്ഥാനത്തെയും ആശ്രയിച്ച് അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകാം.
എന്നാൽ ബാങ്കുകള്‍ അവധിയാണെങ്കിലും നെറ്റ് ബാങ്കിങ്, എടിഎം, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബാങ്ക് വെബ്‌സൈറ്റുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകും. ഈ മാസം ഒട്ടേറെ ദിവസങ്ങള്‍ ബാങ്ക് അവധിയായതിനാല്‍ ഉപഭോക്താക്കള്‍ ഇടപാടുകള്‍ അതിനനുസരിച്ച് ക്രമീകരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
അതിനാൽ, ആദ്യം അവധി ദിനങ്ങൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. എല്ലാ അവധികളും സാര്‍വത്രികമായി ബാധകമല്ലാത്തതിനാല്‍ വിശദമായ അവധിക്കാല പട്ടികയ്ക്കായി ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി പ്രമാണിച്ചാണ് കേരളത്തിലെ ആദ്യ ബാങ്ക് അവധി. 12ന് വിജയദശമി ദിനത്തിലാണ് രണ്ടാമത്തെ അവധി. 31ന് ദീപാവലിക്കും കേരളത്തിൽ ബാങ്ക് അവധിയാണ്. ഇത് കൂടാതെ രണ്ടും നാലും ശനിയാഴ്‌ചകളിലും ബാങ്ക് അവധിയുണ്ട്. ഒക്‌ടോബർ 12, 26 തീയതികളിലാണ് ശനിയാഴ്‌ച അവധി വരുന്നത്. 6,13, 20, 27 എന്നീ ഞായറാഴ്‌ചകളിലും ബാങ്ക് അവധിയാണ്. കേരളത്തിൽ ആകെ എട്ട് ദിവസമാണ് ബാങ്ക് അവധിയുള്ളത്.
അവധി ദിവസങ്ങള്‍:
തീയതി | അവധി |
ഒക്‌ടോബര്‍ 1 | ജമ്മു കശ്‌മീര്‍ തെരഞ്ഞെടുപ്പ് |
ഒക്‌ടോബര്‍ 2 | ഗാന്ധി ജയന്തി |
ഒക്‌ടോബര്‍ 3 | നവരാത്രി |
ഒക്‌ടോബര്‍ 6 | ഞായറാഴ്‌ച |
ഒക്‌ടോബര്‍ 10 | മഹാസപ്‌തമി |
ഒക്‌ടോബര്‍ 11 | മഹാനവമി |
ഒക്‌ടോബര്‍ 12 | ദസറ (രണ്ടാം ശനി) |
ഒക്‌ടോബര്‍ 13 | ഞായറാഴ്‌ച |
ഒക്‌ടോബര്‍ 14 | ദുര്‍ഗാപൂജ |
ഒക്‌ടോബര്‍ 16 | ലക്ഷ്‌മി പൂജ |
ഒക്‌ടോബര്‍ 17 | വാത്മീകി ജയന്തി |
ഒക്‌ടോബര്‍ 20 | ഞായറാഴ്‌ച |
ഒക്‌ടോബര്‍ 26 | നാലാം ശനി |
ഒക്‌ടോബര്‍ 27 | ഞായറാഴ്‌ച |
ഒക്‌ടോബര്‍ 31 | ദീപാവലി |
Also Read: ബാങ്ക് ജീവനക്കാര്‍ക്ക് ആശ്വാസം: ക്ഷാമബത്ത 15.67 ശതമാനം വര്‍ധിപ്പിച്ചു; ഉത്തരവിറങ്ങി