ETV Bharat / state

സംസ്ഥാനത്ത് നാളെ 'കവച്' പദ്ധതി പരീക്ഷണം, വിവിധയിടങ്ങളിൽ സൈറൺ മുഴങ്ങും; ഭയപ്പെടേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി - DISASTER MANAGEMENT ANNOUNCEMENT

author img

By ETV Bharat Kerala Team

Published : 2 hours ago

സംസ്ഥാന തലത്തിൽ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുക. പരീക്ഷണം ആയതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.

STATE DISASTER MANAGEMENT AUTHORITY  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  DISASTER MANAGEMENT ANNOUNCEMENT  KAVAJ PROJECT EXPERIMENT
Logo (Official Site @ STATE DISASTER MANAGEMENT AUTHORITY)

മലപ്പുറം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ (ഒക്ടോബർ 1) ന് നടക്കും. സംസ്ഥാന തലത്തിൽ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് നടക്കുക. വിവിധ ജില്ലകളിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങളും അവയുടെ പരീക്ഷണം നടക്കുന്ന സമയവും ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

ദുരന്തങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് 'കവചം' എന്ന പദ്ധതിക്ക് കീഴിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കുന്നത്. ഇതിന് പുറമെ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈൽ ടവറുകളിലും സർക്കാർ കെട്ടിടങ്ങളിലും സൈറണുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കൺട്രോൾ റൂമുകൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ഈ സംവിധാനം വഴി അപായ മുന്നറിയിപ്പ് നൽകാൻ സാധിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലപ്പുറത്ത് എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകള്‍ നാളെ വൈകീട്ട് 3.35 നും 4.10 നും ഇടയിൽ മുഴങ്ങും. ജിഎച്ച്എസ്എസ് പാലപ്പെട്ടി, ജിഎച്ച്എസ്എസ് തൃക്കാവ്, ജിഎംഎൽപിഎസ് കൂട്ടായി നോർത്ത്, ജിയുപിഎസ് പുറത്തൂർ പടിഞ്ഞാറെക്കര, ജിഎംയുപിഎസ് പറവണ്ണ, ജിഎഫ്എൽപിഎസ് പരപ്പനങ്ങാടി, ജിഎംവിഎച്ച്എസ്എസ് നിലമ്പൂർ, ജിവിഎച്ച്എസ് കീഴുപറമ്പ് എന്നിവിടങ്ങളിലാണ് മലപ്പുറം ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.

പരീക്ഷണം ആയതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഓഫീസ് അറിയിച്ചു.

Also Read:ലോക ഹൃദയദിനം; എല്ലാവർക്കും സിപിആർ പരിശീലനം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.