മലയാളത്തിന്‍റെ ആരാധ്യ ദേവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാംഗോപാല്‍ വര്‍മ ചിത്രം 'സാരി' ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഇറങ്ങിയ ടീസറും പുറത്തിറങ്ങിയിരുന്നു. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടരമായി മാറുന്നതിന്‍റെ കഥ പറയുന്നതാണ് ഈ ചിത്രം. അമിതമായ സ്‌നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. രവി വര്‍മ നിര്‍മിച്ച് ഗിരി കൃഷ്‌ണ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി.
രാംഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിന് എപ്പോഴും എന്തെങ്കിലുമൊക്കെ കൗതുകമുണ്ടാവാറുണ്ട്. 'സാരി'യിലും അത്തരം കൗതുകം സംവിധായകന്‍ നല്‍കുന്നുണ്ട്. ഒന്ന് മലയാളിയായ ആരാധ്യയാണ് നായികയായി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറ്റൊന്ന് എ ഐയിലൂടെ സൃഷ്‌ടിച്ച ഗാനമാണ് ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി.
സിറാ ശ്രീ എഴുതി ഡി എസ് ആര്‍ ബാലാജി എഴുതി കീര്‍ത്തന ശേഷ് ആലപിച്ച 'ഐ വാണ്ട് ലവ്' എന്നൊരു ഗാനം ചിത്രത്തിലുണ്ട്. ഈ ഗാനത്തിന്‍റെ എ ഐ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ഗാനത്തെ എഐ സഹായത്തോടെ പുതുരൂപത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് രാംഗോപാല്‍ വര്‍മയും സംഘവും. അതീവ ഗ്ലാമറസായിട്ടാണ് ഗാനരംഗത്തില്‍ ആരാധ്യ പ്രത്യക്ഷപ്പെടുന്നത്.
സത്യാ യാദു അവതരിപ്പിക്കുന്ന കഥാപാത്രം സാരി ചുറ്റിയ ഒരു യുവതിയെ കാണുന്നു. അയാള്‍ അവളെ പിന്തുടരുന്നു. (ആരാധ്യ ദേവി അവതരിപ്പിക്കുന്ന കഥാപാത്രം). ശ്രീലക്ഷ്‌മി എന്നായിരുന്നു ആരാധ്യയുടെ ആദ്യ പേര്. ആര്‍ജിവി ഡെന്‍ നടത്തിയ കോര്‍പ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ഈ ചിത്രത്തില്‍ എത്തുന്നത്. ഏകകണ്‌ഠേനയാണ് ആരാധ്യയെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. ഇതുപോലെ തന്നെയാണ് സത്യ യാദുവിനേയും തിരഞ്ഞെടുത്തത്.