കേരളം

kerala

ETV Bharat / entertainment

റാം പൊത്തിനേനി ചിത്രം 'ഡബിൾ ഐ സ്‌മാർട്ട്'; മാസ്സ് ഡാൻസ് ഗാനമെത്തി, സ്റ്റെപ് മാർ..... ലിറിക്കൽ വീഡിയോ - DOUBLE iSMART SONG LYRICAL VIDEO - DOUBLE ISMART SONG LYRICAL VIDEO

പുരി ജഗനാഥ് സംവിധാനം ചെയ്‌ത ചിത്രമായ 'ഡബിൾ ഐ സ്‌മാർട്ടിലെ' ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്.

DOUBLE ISMART MOVIE  RAM POTHINENI MOVIE  ഡബിൾ ഐ സ്‌മാർട്ട് മൂവി  പുതിയ സിനിമകൾ
Lyrical Video poster of Ram Pothineni upcoming movie Double iSmart (ETV Bharat)

By ETV Bharat Kerala Team

Published : Jul 2, 2024, 8:07 PM IST

തെലുഗു സൂപ്പർ താരം റാം പൊത്തിനേനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായ 'ഡബിൾ ഐ സ്‌മാർട്ടിൻ്റെ' മാസ്സ് ഗാനമായ സ്റ്റെപ് മാറിൻ്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് ജയദേവൻ, വാസുദേവൻ അടൂർ, സാഹിതി എന്നിവർ ചേർന്നാണ്.

വിഷ്‌ണു സുഗതനാണ് മലയാളം പതിപ്പിൻ്റെ വരികൾ രചിച്ചിരിക്കുന്നത്. സംവിധായകൻ പുരി ജഗനാഥ് എഴുതി സംവിധാനം ചെയ്‌ത ചിത്രം 2024 ഓഗസ്റ്റ് 15 ന് ആഗോള തലത്തിൽ റിലീസിനെത്തും. ബോളിവുഡ് താരം സഞ്ജയ് ദത്ത്, കാവ്യാ ഥാപ്പർ, ബാനി ജെ, അലി, ഗെറ്റപ്പ് ശ്രീനു, സായാജി ഷിൻഡെ, മകരന്ദ് ദേശ്‌പാണ്ഡെ, ടെംപെർ വംശി എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പുരി കണക്‌ടേഴ്‌സിൻ്റെ ബാനറിൽ പുരി ജഗനാഥ്, ചാർമി കൗർ എന്നിവർ ചേർന്നാണ്.

സാം കെ നായിഡു, ജിയാനി ജിയാനെല്ലി എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്‌തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ഈ ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ജോണി ഷൈഖ് - പ്രൊഡക്ഷൻ ഡിസൈനർ, വിഎഫ്എക്‌സ് - അനിൽ പടൂരി, സംഘട്ടനം - കെച്ച ഖംപഖഡീ , റിയൽ സതീഷ്, സൗണ്ട് ഡിസൈനർ -ജസ്റ്റിൻ ജോസ്, കാസ്, കോ-ഡയറക്‌ടർ - ജിതേൻ ശർമ, പിആർഒ - ശബരി.

Also Read:നിഖിലിനൊപ്പം കൈകോർത്ത് റാം വംശി കൃഷ്‌ണ, നിർമാതാവിന്‍റെ റോളിൽ റാം ചരണും; 'ദി ഇന്ത്യ ഹൗസി'ന് തുടക്കം

ABOUT THE AUTHOR

...view details