ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'ഐ സ്‌മാർട് ശങ്കർ' തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷം തികയുമ്പോള്‍ 'ഡബിൾ ഐ സ്‌മാർടിന്‍റെ' ടീസർ പുറത്ത്. റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഡബിൾ ഐ സ്‌മാർട്'. റാം പൊതിനേനിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്.
റാമിന്‍റെ ആരാധകർക്കുള്ള മികച്ച വിരുന്നായിരുന്നു ടീസർ. ടീസർ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു. ടീസർ നൽകിയ മാസ് മൊമന്‍റ്സ് തീയേറ്ററുകളിലെത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
ആദ്യ ഭാഗത്തിന്‍റെ ഇരട്ടി വലിപ്പമുള്ള ക്യാൻവാസിൽ ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് ഇരട്ടി എന്‍റര്‍ടൈന്‍മെന്‍റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. 'ഐ സ്‌മാർട് ശങ്കർ' പോലെ തന്നെ 'ഡബിൾ ഐ സ്‌മാർട്ടി'ലും ആക്ഷൻ പാക്ക്ഡ് രംഗങ്ങളുണ്ടകുമെന്നാണ് കരുതുന്നത്. ക്ലൈമാക്‌സ് അത്തരത്തില്‍ രോമാഞ്ചം നല്‍കുന്നതായിരിക്കുമെന്നാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ.