ഹൈദരാബാദ് : ബോളിവുഡ് ക്യൂട്ട് കപ്പിളായ രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും വിവാഹിതരായി (Rakul Preet Singh And Jackky Bhagnani Tied Knot In Goa). ഗോവയില്‍ നിന്നുള്ള വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രാകുൽ പ്രീതിന്‍റെ അതിമനോഹരമായ ബ്രൈഡൽ എൻട്രിയാണ് ശ്രദ്ധേയമാകുന്നത്. സ്വപ്‌നതുല്യമായ വേദിയില്‍ ബോളിവുഡ് വിവാഹത്തിലെ ഫേവറേറ്റ് നിറമായ പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള വസ്‌ത്രമാണ് താരവും തെരഞ്ഞെടുത്തത്.
ഇരുവശത്തും പൂക്കളാല്‍ ആവൃതമായ റാമ്പിലൂടെ രാകുൽ നടന്നുവരുമ്പോള്‍ ആവേശത്തോടെ അവളെ വരവേറ്റ് അതിഥികള്‍. ദമ്പതികൾക്ക് മുംബൈയിലും റിസപ്ഷൻ ഉണ്ടായിരിക്കും. അതിൽ ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുക്കും. എന്നാല്‍ രാകുലും ജാക്കിയും റിസപ്‌ഷന്‍ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.