സോഷ്യൽ മീഡിയകളിലാകെ 'തലൈവർ 171' ആണ് ഇപ്പോൾ ചർച്ചാവിഷയം. രജനികാന്ത് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിന്‍റെ 'തലൈവർ 171' ടൈറ്റിൽ ടീസറിന്‍റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 'തലൈവർ 171' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ ഇന്ന് വൈകിട്ട് റിലീസ് ചെയ്യും.
സോഷ്യൽ മീഡിയകളിൽ #Thalaivar171 പോലുള്ള ഹാഷ്‌ടാഗുകൾ ഇതിനകം ട്രെൻഡിംഗാണ്. ഏറെ നാളുകൾക്ക് ശേഷം രജനികാന്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയ്‌ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്നത്. കൂടാതെ തകർപ്പൻ ഹിറ്റുകൾ സമ്മാനിച്ച ലോകേഷ് കനകരാജുമായി തമിഴകത്തിന്‍റെ സ്റ്റൈൽമന്നൻ കൈകോർക്കുന്നതിന്‍റെ ആവേശവും.
ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയും ഏവരുടെയും ശ്രദ്ധനേടുകയാണ്. 'തലൈവർ 171'ല്‍ നാഗാർജുന ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.