തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത് ആശുപത്രി വിട്ടു. രജനികാന്തിന്‍റെ ആരോഗ്യനില തൃപ്‌തികരമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് നടന്‍ ആശുപത്രി വിട്ടത്. വയറുവേദനയെ തുടര്‍ന്ന് സെപ്‌തംബർ 30നാണ് താരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലില്‍ പ്രവേശിപ്പിച്ചത്.
കടുത്ത വയറു വേദനയെ തുടർന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും തുടര്‍ന്നുള്ള പരിശോധനയില്‍ താരത്തിന്‍റെ ഹൃദയത്തിന്‍റെ പ്രധാന രക്‌തക്കുഴലില്‍ വീക്കം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്‌ടോബർ ഒന്നിന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ രജനികാന്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
"സെപ്‌തംബർ 30നാണ് രജനികാന്തിനെ ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിൽ നിന്നുള്ള (അയോർട്ട) രക്‌തക്കുഴലിൽ വീക്കമുണ്ട്. ശസ്ത്രക്രിയ ഇല്ലാതെ (ട്രാൻസ്‌കത്തീറ്റർ) സ്‌റ്റെൻ്റ് രീതിയിലൂടെ ചികിത്സ നല്‍കി ഡോ. സായ് സതീഷ് പ്രശ്‌നം പരിഹരിച്ചു.
രജനീകാന്തിന്‍റെ ചികിത്സയെ കുറിച്ച് താരത്തിന്‍റെ അഭ്യുദയകാംക്ഷികളെ അറിയിക്കുന്നു. രജനികാന്ത് ഇപ്പോൾ സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനകം താരം വീട്ടിലേയ്‌ക്ക് മടങ്ങും."- ഒക്‌ടോബര്‍ 1ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവന.