കേരളം

kerala

ETV Bharat / entertainment

പ്രഭാസ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഹോംബാലെ ഫിലിംസ്; പ്രഖ്യാപിച്ചത് മൂന്ന് ചിത്രങ്ങളുടെ വമ്പന്‍ കരാര്‍ - PRABHAS THREE MOVIE WITH HOMBALE

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രഭാസുമായി കരാറില്‍ ഒപ്പുവച്ചത് ഹോംബാലെ ഫിലിംസ് അറിയിച്ചത്.

HOMBALE FILMS MOVIE  PRABHAS UPCOMING 3 MOVIE  ഹോംബാലെ ഫിലിംസ് പ്രഭാസ്  പ്രഭാസ് പുതിയ മൂന്ന് സിനിമകള്‍
പ്രഭാസ് (ETV Bharat)

By ETV Bharat Entertainment Team

Published : Nov 8, 2024, 3:30 PM IST

Updated : Nov 8, 2024, 3:38 PM IST

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്‌റ്റാര്‍ പ്രഭാസിന്‍റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍ 2'. അഞ്ച് ഭാഷകളിലായി രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന 'സലാര്‍ 1' ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് ഒരു ആഘോഷമായിരുന്നു. ഇപ്പോഴിതാ പ്രഭാസ് ആരാധകര്‍ക്ക് വലിയ സന്തോഷ വാര്‍ത്തയുമായാണ് ഹോംബാലെ ഫിലിംസ് എത്തിയിരിക്കുന്നത്.

പ്രഭാസുമൊത്ത് മൂന്ന് ചിത്രങ്ങളുടെ കരാറില്‍ ഒപ്പു വച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസ്. ഇക്കാര്യം തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ നിര്‍മാതാക്കള്‍ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.

2026, 2027, 2028 എന്നിങ്ങനെ മൂന്ന് വര്‍ഷങ്ങളിലായി മൂന്ന് ചിത്രങ്ങളായിരിക്കും എത്തുക. ആഗോള പ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള ചിത്രങ്ങളായിരിക്കും ഇവയെന്നാണ് ഹോംബാലെ അറിയിക്കുന്നത്. 'സലാര്‍ 2' ആയിരിക്കും ഇതില്‍ ആദ്യം എത്തുന്ന ചിത്രം. ചിത്രത്തിന്‍റെ പുത്തന്‍ അപ്ഡേറ്റ് വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

2014 മുതല്‍ കന്നഡ ചലച്ചിത്ര നിര്‍മാണ രംഗത്ത് ഹോംബാല ഫിലിംസ് എന്ന നിര്‍മാണ കമ്പനി ഉണ്ടെങ്കിലും രാജ്യം മുഴുവന്‍ അറിയപ്പെട്ടത് കെ ജി എഫ് ഫ്രാഞ്ചൈസിയുമായി ഒപ്പം ചേര്‍ന്നപ്പോഴാണ്. 'കെ ജി എഫ്' നായകന്‍ യാഷിനും സംവിധായകന്‍ പ്രശാന്ത് നീലിനുമൊപ്പം ഹോംബാലെയ്ക്കും പാന്‍ ഇന്ത്യന്‍ സ്വീകരണമാണ് ലഭിച്ചത്.

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്‌ത 'സലാര്‍ പാര്‍ട്ട് 1' കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിയറ്ററുകളില്‍ എത്തിയത്. ബാഹുബലിക്ക് ശേഷം പ്രഭാസിന് ഒരു ബോക്‌സ് ഓഫീസ് തിരിച്ചുവരവ് നല്‍കിയ ചിത്രമായി മാറിയിരുന്നു ഇത്. ബോക്‌സ് ഓഫീസില്‍ 700 കോടിയോളം ആഗോളതലത്തില്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്. 'സലാര്‍ പാര്‍ട്ട് 1' റിലീസായി 250 ദിവസം പിന്നിട്ടിട്ടും ഒടിടിയില്‍ ട്രെന്‍ഡിംഗില്‍ തുടരുകയാണ് ഈ ചിത്രം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'സലാര്‍ പാര്‍ട്ട് 1' ല്‍ പ്രഭാസിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. വലിയ കാത്തിരിപ്പാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി ഉള്ളത്. പാന്‍ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തുന്ന തെലുഗ് ചിത്രങ്ങളുടെ നിരയില്‍ ആവും 'സലാര്‍ ടു'വും ഹൊംബാലെയുടെ മറ്റ് രണ്ട് ചിത്രങ്ങളും.

ഇതിന് മുന്‍പും സലാറിനെ കുറിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാവ് പങ്കുവച്ചിരുന്നു. നിങ്ങള്‍ക്കിത് ട്രെയിലറായി കണക്കാകാകം. ആക്ഷന്‍റെയും സ്‌കെലിന്‍റെയും കാര്യത്തില്‍ ഭാഗം രണ്ട് വളരെ വലുതായിരിക്കും. പ്രശാന്ത് എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചു. 'സലാര്‍ 2' ഗെയിം ഓഫ് ത്രോണ്‍സ് പോലെയായിരിക്കും. ഒരുപാട് ആക്ഷനും ഡ്രാമയും വരാനുണ്ടെന്നും തുടര്‍ ഭാഗങ്ങളിലും അത് ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.

ജഗതി ബാബു, ഈശ്വര റാവു, ശ്രുതി ഹാസന്‍, ശ്രിയ റെഡ്ഡി, ടിന്നു ആനന്ദ്, ബോബി സിംഹ എന്നിവരും 'സലാറി'ല്‍ പ്രധാന കഥാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വന്‍ താരനിരത്തെയാണ് അണിനിരന്നത്. 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജിന്‍റെ പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഭുവന്‍ ഗൗഡയാണ്. രവി ബസ്രുര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Also Read:മോഹന്‍ലാല്‍ ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ല; പുതിയ ഭാരവാഹികള്‍ ജൂണില്‍?

Last Updated : Nov 8, 2024, 3:38 PM IST

ABOUT THE AUTHOR

...view details