കേരളം

kerala

ETV Bharat / entertainment

'കൽക്കി 2898 എഡി' പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്; ആനിമേഷൻ സീരീസിന്‍റെ റീലീസ് പ്രഖ്യാപിച്ചു - KALKI ANIMATION SERIES RELEASE DATE - KALKI ANIMATION SERIES RELEASE DATE

പ്രഭാസ് നായകനായെത്തുന്ന 'കൽക്കി 2898 എഡി' യുടെ ആനിമേഷൻ സീരീസായ 'ഭുജി ആൻഡ് ഭൈരവ'യുടെ സ്ക്രീനിങ്ങ് എപ്പിസോഡ് പുറത്തിറക്കാനൊരുങ്ങി ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കും.

BUJJI AND BHAIRAVA KALKI SERIES  PRABHAS NEW MOVIE KALKI GLIMPSE  ഭുജി ആൻഡ് ഭൈരവ ആനിമേഷൻ സീരീസ്  കൽക്കി 2898 എഡി
Poster of Kalki 2898 AD animation series Bujji and Bhairava (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2024, 10:22 PM IST

വൈജയന്തി മൂവീസിൻ്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 എഡി'യുടെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ് പുറത്ത്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരീസ് സ്‌ക്രീനിങ്ങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കൽക്കി 2898 എഡി.

ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തെരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മെയ് 31 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ ഗ്ലിമ്പ്‌സ് വീഡിയോ പ്രദർശനം ആരംഭിക്കും. ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎൽഎഫ് സാകേത് ഡൽഹി, ഒറിയോൺ മാൾ ഹൈദരാബാദ്, റീൽ സിനിമാസ് ദുബായ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിൽ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്‌ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിൻ്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിക്കുന്നത്. പി ആർ ഒ - ശബരി.

Also Read:ദുൽഖർ സൽമാൻ - വെങ്കട് അട്ലൂരി ചിത്രം 'ലക്കി ഭാസ്‌കർ'; റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details