ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന 'പൊയ്യാമൊഴി' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ടിനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന "പൊയ്യാമൊഴി" എന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ശരത് ചന്ദ്രൻ ആണ് നിര്‍വഹിക്കുന്നത്.
ഒരു നിഗൂഢ വനത്തിനുള്ളിൽ ഒരു വേട്ടക്കാരനും അവന്‍റെ ഇരയും ഒരുമിച്ച് നടത്തുന്ന ത്രില്ലിംഗ് യാത്രയാണ് കഥയുടെ ഇതിവൃത്തം. പ്രധാന കഥാപാത്രങ്ങളെ കൂടാതെ കാടും ഇതിൽ ഒരു കഥാപാത്രമാകുന്നു. പൂമ്പാറ, കൊടേക്കനാൽ, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം.
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലംപിള്ളിയാണ്. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ- അഖിൽ പ്രകാശ്,
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് ചെറുപൊയ്ക, ആർട്ട് - നാഥൻ മണ്ണൂർ .