കേരളം

kerala

ETV Bharat / entertainment

ഫ്രാന്‍സിന്‍റെ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' - PAYAL KAPADIA FILM OSCAR NOMINATION - PAYAL KAPADIA FILM OSCAR NOMINATION

പായല്‍ കപാഡിയ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.

ALL WE IMAGINE AS LIGHT  CANNES WINNING INDIAN FILM  പായല്‍ കപാഡിയ  ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
Payal Kapadia's film All We Imagine as Light Film Poster (ETV Bharat)

By ETV Bharat Entertainment Team

Published : Sep 19, 2024, 10:19 PM IST

ഫ്രാന്‍സിന്‍റെ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'. കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ ചിത്രമാണിത്. ഫ്രാന്‍സിലെ ഓസ്‌കര്‍ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയതോടെ 2025 ലെ അന്താരാഷ്‌ട്ര ഫീച്ചര്‍ വിഭാഗത്തില്‍ ഫ്രാന്‍സ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രിയായി ചിത്രം മാറിയേക്കും.

ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയന്‍ ഗ്രാഫും ചേര്‍ന്നാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' നിര്‍മിച്ചത്. തെലുഗു നടന്‍ റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ബാനറായ സ്‌പിരിറ്റ് മീഡിയയാണ് അടുത്തിടെ ഇന്ത്യന്‍ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2024 ലെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ലോക പ്രീമിയറായി പ്രദര്‍ശിപ്പിച്ച അലക്‌സാണ്ടര്‍ ഡുമാസിന്‍റെ അഡാപ്റ്റേഷനായ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോ', ജാക്വസ് ഓഡിയാര്‍ഡിന്‍റെ 'എമിലിയ പെരസ്', അലൈന്‍ ഗ്യൂറോഡിയുടെ 'മിസ്രികോര്‍ഡിയ' എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തെയും ഫ്രാന്‍സിലെ ഓസ്‌കര്‍ കമ്മിറ്റി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. മലയാളി നഴ്‌സുമാരുടെ മുംബൈ ജീവിതത്തിലെ സംഘര്‍ഷങ്ങളുടെയും അതിജീവനത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തും പായല്‍ കപാഡിയ തന്നെയാണ്.

Also Read:'പ്രാതിനിധ്യം കുറഞ്ഞ ജാതികളിൽ നിന്നുള്ളവരെയും വനിത സംവിധായകരെയും പിന്തുണയ്ക്കുന്ന കേരള സർക്കാരിന് നന്ദി'; പ്രശംസിച്ച് പായല്‍ കപാഡിയ

ABOUT THE AUTHOR

...view details