കേരളം

kerala

ETV Bharat / entertainment

ഐഫ 2024: ചിരഞ്‌ജീവിക്ക് ഔട്ട്‌സ്‌റ്റാന്‍ഡിംഗ് അച്ചീവ്‌മെന്‍റ്‌ അവാര്‍ഡ് - Chiranjeevi Got Achievement Award - CHIRANJEEVI GOT ACHIEVEMENT AWARD

ഐഫ 2024ല്‍ ചിരഞ്‌ജീവിക്ക് ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്‌സ്‌റ്റാന്‍ഡിംഗ് അച്ചീവ്‌മെന്‍റ്‌ അവാര്‍ഡ്. ബോളിവുഡ് താരം ഷബാന ആസ്‌മി, പ്രശസ്‌ത ഗാന രചയിതാവ് ജാവേദ് അക്‌തര്‍ എന്നിവര്‍ ചേർന്നാണ് ചിരഞ്‌ജീവിക്ക് പുരസ്‌കാരം സമ്മാനിച്ചത്.

IIFA 2024  Outstanding Achievement Award  Chiranjeevi  ചിരഞ്‌ജീവിക്ക് അവാര്‍ഡ്
Chiranjeevi (ETV Bharat)

By ETV Bharat Entertainment Team

Published : Sep 28, 2024, 10:44 AM IST

ഐഫ 2024ല്‍ തെലുഗു സൂപ്പര്‍ താരം ചിരഞ്‌ജീവിക്ക് ഔട്ട്‌സ്‌റ്റാന്‍ഡിംഗ് അച്ചീവ്‌മെന്‍റ്‌ അവാര്‍ഡ്. അബുദാബിയിലെ യാസ് ഐലൻഡിൽ ഇത്തിഹാദ് അരീനയിൽ നടന്ന 24-ാമത് ഐഫാ ഫെസ്‌റ്റിവലിലാണ് ചിരഞ്ജീവിയെ ഇന്ത്യൻ സിനിമയ്ക്കുള്ള ഔട്ട്‌സ്‌റ്റാന്‍ഡിംഗ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി ആദരിച്ചത്.

ഇന്ത്യന്‍ സിനിമയ്‌ക്ക് ചിരഞ്ജീവി നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഉചിതമായ ആദരവാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മുതിർന്ന ബോളിവുഡ് താരം ഷബാന ആസ്‌മി, പ്രശസ്‌ത ഗാന രചയിതാവ് ജാവേദ് അക്‌തര്‍ എന്നിവര്‍ ചേർന്നാണ് താരത്തിന് പുരസ്‌കാരം സമ്മാനിച്ചത്.

അവാര്‍ഡ് ഏറ്റുവാങ്ങി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്‌തു. തെലുഗു ചലച്ചിത്ര വ്യവസായത്തിനും ആരാധകർക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി പറയാനും ചിരഞ്ജീവി മറന്നില്ല.

"ഈ പുരസ്‌കാരം എന്‍റെ പ്രവർത്തനത്തിനുള്ള അംഗീകാരം മാത്രമല്ല, എന്‍റെ ആരാധകരിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും തെളിവാണ്. ഞാൻ അവരോട് എക്കാലവും കടപ്പെട്ടിരിക്കുന്നു"-ചിരഞ്ജീവി പറഞ്ഞു.

തെലുഗു താരങ്ങളായ റാണാ ദഗുപതി, തേജ സജ്ജ എന്നിവർ ചടങ്ങില്‍ ആതിഥേയത്വം വഹിച്ചു. പ്രിയദർശൻ, കരൺ ജോഹർ, നാസർ, ശരത്കുമാർ, വരലക്ഷ്‌മി, രാധിക, ബ്രഹ്‌മാനന്ദം, പ്രിയാമണി, ജയരാമൻ തുടങ്ങി ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ നിന്നുള്ള നിരവധി താരങ്ങൾ ചടങ്ങിന് സാക്ഷ്യംവഹിച്ചു.

Also Read: നിന്‍റെ ഉയര്‍ച്ചയില്‍ അഭിമാനം; പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി ചുംബിച്ച് വിഘ്നേഷ് ശിവന്‍ - NAYANTARA SIIMA BEST ACTRESS AWARD

ABOUT THE AUTHOR

...view details