ന്യൂഡൽഹി: മുംബൈ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 2 ലക്ഷം രൂപ വീതം നല്‍കും. അപകടത്തില്‍ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അപകടത്തില്‍ മരിച്ചരുടെ കുടുംബത്തോട് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. സമൂഹ മാധ്യമമായ എക്‌സിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുംബൈ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചിരുന്നു.
ഇന്നലെ (19-12-2024) വൈകിട്ട് നാല് മണിയോടെയാണ് മുംബൈയില്‍ 13 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ എലിഫന്‍റ് കേവ്‌സിലേക്ക് പോകുന്ന ബോട്ടില്‍ ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്‌പീഡ് ബോട്ട് ഇടിക്കുകയായിരുന്നു.
നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് ഇടിയുടെ ആഘാതത്തില്‍ മുങ്ങി. 101 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ സ്‌പീഡ് ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
Also Read: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം; അപകടം ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത്