ETV Bharat / entertainment

ഏഷ്യൻ സിനിമാ ലോകത്തിന് എന്നും പ്രചോദനമാണ് അരുണാ വാസുദേവ്: ബീനാ പോൾ - BEENA PAUL ABOUT ARUNA VASUDEV

ഓപ്പൺ ഫോറത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'റിമംബറിങ് അരുണ വാസുദേവ്' പരിപാടിയിലാണ് ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക അരുണ വാസുദേവിനെ അനുസ്‌മരിച്ച് ബീന പോൾ സംസാരിച്ചത്

ARUNA VASUDEV  BEENA PAUL  REMEMBERING ARUNA VASUDEV  ബീനാ പോൾ
File: ARUNA VASUDEV, BEENA PAUL (Facebook)
author img

By ETV Bharat Entertainment Team

Published : 3 hours ago

ഷ്യൻ സിനിമാ ലോകത്ത് പ്രവർത്തിക്കുന്നവർക്ക് എന്നും പ്രചോദനമായ വ്യക്തിത്വമാണ് അരുണ വാസുദേവെന്ന് ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർപേഴ്‌ൺ ബീനാ പോൾ അഭിപ്രായപ്പെട്ടു. ഓപ്പൺ ഫോറത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'റിമംബറിങ് അരുണ വാസുദേവ്' പരിപാടിയിലാണ് ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന ചലച്ചിത്ര നിരൂപക അരുണ വാസുദേവിനെ അനുസ്‌മരിച്ച് ബീന പോൾ സംസാരിച്ചത്.

സിനിമയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന സമയത്താണ് അരുണാ വാസുദേവ് ഈ മേഖലയിലേക്കെത്തുന്നതെന്ന് ബീനാ പോൾ പറഞ്ഞു. നിരവധി മുതിർന്ന സിനിമാപ്രവർത്തകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. യാത്രകളിലൂടെയാണ് ഏഷ്യൻ സിനിമാലോകത്തെ കുറിച്ച് ലോകത്തിനുള്ള അജ്ഞത അരുണ മനസിലാക്കിയത്. പാശ്ചാത്യർ ഏഷ്യൻ സിനിമകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്ന തിരിച്ചറിവും ഇതിലൂടെ ഉണ്ടായി. സാംസ്‌കാരിക കെട്ടുപാടുകളിൽ കുടുങ്ങി പലപ്പോഴും ഏഷ്യൻ സിനിമകൾ ലോകത്തിന്‍റെ ശ്രദ്ധയിൽപ്പെടാറില്ല എന്നും അരുണ മനസിലാക്കി. ഏഷ്യൻ സിനിമകളെ ലോകോത്തര നിലവാരത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ അവർക്കു കഴിഞ്ഞു. സിനിമയിൽ സ്ത്രീസാന്നിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യവും അവർക്കുണ്ടായിരുന്നെന്നും ബീനാ പോൾ പറഞ്ഞു.

ഏഷ്യൻ സിനിമയെക്കുറിച്ച് ആധികാരികമായ നിരവധി പുസ്‌തകങ്ങൾ എഴുതിയ വ്യക്തിയായിരുന്നു അരുണാ വാസുദേവെന്ന് ആശംസാപ്രസംഗം നടത്തിയ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സിനിമയുടെ സാങ്കേതികമേഖലയിൽ സ്ത്രീസാന്നിധ്യം കുറവായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു അരുണയുടെ സിനിമാ പ്രവേശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ നെറ്റ്പാക്ക് അംഗങ്ങളായ നോമ്മുൻസുൽ തുർമുഖ്, ഗുൽബാര, ദീപ ഗലോട്ട് എന്നിവർ പങ്കെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാർ

യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്‍റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.

മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്‍റെയും പ്രതീകമാണ്. സ്‌നേഹത്തിന്‍റെ മാതൃകയാണു ചലച്ചിത്ര മേളയിൽ രക്തദാനത്തിലൂടെ കണ്ടത്. സിനിമ എന്നതു സാംസ്‌കാരിക പ്രവർത്തനത്തോടൊപ്പം ചേർന്ന സാമൂഹിക പ്രവർത്തനമായിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിബ്ലഡിന്‍റെ പ്രവർത്തനം വരുംകാല ചലച്ചിത്ര മേളകളിലും തുടരും. രക്ത ദാന പ്രവർത്തനത്തിനു നേതൃത്വം നൽകിയ എല്ലാ പ്രവർത്തകരെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയിൽ പങ്കാളികളായി. ആർസിസി ബ്ലഡ് ബാങ്കിലെ ഡോ. വിജയലക്ഷ്‌മിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന പരിപാടി.

ആർസിസി ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്‍റെ രക്തദാന സേവനമായ പോൽബ്ലഡും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാന ക്യാമ്പിന്‍റെ സർട്ടിഫിക്കറ്റ് ചലച്ചിത്ര അക്കാദമി ചെയർമാൻ ഏറ്റുവാങ്ങി. ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, കേരള പൊലീസ് പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറകഅടര്‍ വി.പി. പ്രമോദ് കുമാർ, പോൽ ബ്ലഡ് സ്റ്റേറ്റ് കണ്ട്രോൾ റൂം സബ് ഇൻസ്പെക്ർ അനീഷ് എം.എസ്, ശ്യാം രാജ് എന്നിവർ പങ്കെടുത്തു.

Read Also: ഗോൾഡൻ ഗ്ലോബ്, കാൻ ചലച്ചിത്രമേളകളിൽ തിളങ്ങിയ ഏഴു ചിത്രങ്ങൾ ആറാം ദിവസം പ്രദർശനത്തിന്; അഞ്ചാം ദിനവും നിറഞ്ഞു കവിഞ്ഞ് തിയേറ്ററുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.