ഓസ്‌കര്‍ 2025ലേയ്‌ക്കുള്ള ചുരുക്കപട്ടികയില്‍ ഇടംപിടിക്കാതെ പോയി ബ്ലെസ്സിയുടെ 'ആടുജീവിതം'. പൃഥ്വിരാജ് നായകനായി എത്തിയ 'ആടുജീവിത'ത്തിലെ ഗാനങ്ങളാണ് 97-ാമത് ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഡിസംബര്‍ 17ന് ഓസ്‌കര്‍ ചുരുക്കപട്ടിക പ്രഖ്യാപിക്കുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും നിരാശയുടെ നിമിഷങ്ങളായിരുന്നു.
'ആടുജീവിത'ത്തിന്‍റെ ഒറിജിനല്‍ സ്‌കോര്‍, ഇസ്‌തിഗ്‌ഫര്‍, പുതുമഴ എന്നീ ഗാനങ്ങളുമാണ് ഓസ്‌കര്‍ പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. 89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്‍റെ പ്രാഥമിക പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 15 ഗാനങ്ങളും 20 ഒറിജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
എആര്‍ റഹ്‌മാന്‍ ആണ് 'ആടുജീവിത'ത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്‌മാന്‍ മലയാള സിനിമയിലേയ്‌ക്ക് തിരിച്ചുവന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
അതേസമയം അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമി അവാര്‍ഡിലും 'ആടുജീവിത'ത്തിന് നിരാശയായിരുന്നു. ചിത്രത്തിലെ സൗണ്ട് ട്രാക്ക് ഗ്രാമി പരിഗണനയ്‌ക്ക് അയച്ചെങ്കിലും അയോഗ്യമാക്കപ്പെട്ടിരുന്നു. പുരസ്‌കാര സമിതി നിര്‍ദേശിച്ച ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവായിപ്പോയി എന്ന ഒറ്റക്കാരണത്താലാണ് ട്രാക്ക് തള്ളിക്കളഞ്ഞത്. എആര്‍ റഹ്‌മാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓസ്‌കറിലും ഗ്രാമിയിലും ഇടംപിടിച്ചില്ലെങ്കിലും 'ആടുജീവിതം' ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അടുത്തിടെയാണ് 'ആടുജീവിതം' ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം സ്വന്തമാക്കിയത്. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് സിനിമയ്‌ക്ക് ലഭിച്ചത്.
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും 'ആടുജീവിതം' അവാര്‍ഡുകള്‍ തൂത്തുവാരിയിരുന്നു. മികച്ച സംവിധായകന്‍, നടന്‍ ഉള്‍പ്പെടെ ഒണ്‍പത് പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു.
മികച്ച നടന്‍ - പൃഥ്വിരാജ്, മികച്ച സംവിധായകന്‍ - ബ്ലെസ്സി, ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ശബ്‌ദമിശ്രണം - റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍, മികച്ച ഛായാഗ്രഹണം - സുനില്‍ കെഎസ്, മികച്ച കളറിസ്‌റ്റ് - വൈശാഖ് ശിവ ഗണേഷ്, മികച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് - രഞ്ജിത്ത് അമ്പാടി, പ്രത്യേക ജൂറി പുരസ്‌കാരം - ഗോകുല്‍ എന്നീ പുരസ്‌കാരങ്ങളാണ് 'ആടുജീവിതം' കരസ്ഥമാക്കിയത്.
അതേസമയം 'ലാപതാ ലേഡീസും' 97-ാമ്ത് ഓസ്‌കര്‍ റേസില്‍ നിന്നും പുറത്തായി. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന കിരണ്‍ റാവു സംവിധാനം ചെയ്‌ത ചിത്രമാണ് 2025ലെ ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍ ഇടംപിടിക്കാതെ പോയത്.
years ago, iranian filmmaker majid majidi had said that india's problem is that it doesn't tell indian stories.@raodyness' #laapataladies does exactly that.
— Harihar (@harihar_goswami) April 26, 2024
a sweet, deceptively simple, feel good yet nuanced film with a story that puts a smile on your face. watch on netflix. pic.twitter.com/VZKelY5OJ0
ഗ്രാമീണ ഇന്ത്യയിലെ രണ്ട് യുവ വധുക്കളുടെ കഥയാണ് 'ലാപതാ ലേഡീസ്' പറയുന്നത്. ഒരു ട്രെയിന്‍ യാത്രയില്‍ പരസ്‌പരം മാറിപ്പോകുന്ന പുതുതായി കല്യാണം കഴിഞ്ഞ രണ്ട് സ്‌ത്രീകളില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്.
I feel like the #LaapataaLadies movie is a collective manifestation of us all feeling lost, but in the most wonderful way possible. 💖 pic.twitter.com/Qy9DBCAT9D
— Añj (@MsAnjaliB) April 28, 2024
നര്‍മ്മത്തില്‍ പൊതിഞ്ഞ് ശക്‌തമായ രാഷ്‌ട്രീയവും ചിത്രം പറയുന്നുണ്ട്. സിനിമയില്‍ അഭിനയിച്ച പ്രതിഭ രന്ത, നിതാന്‍ഷി ഗോയല്‍, രവി കിഷന്‍, സ്‌പര്‍ഷ് ശ്രീവാസ്‌തവ, ഛായാ കദം എന്നിവരുടെ പ്രകടനങ്ങളും നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.
‘LAAPATAA LADIES’ CONTINUES TO WIN HEARTS: CELEBRATES 100 DAYS IN CINEMAS… The #KiranRao directorial #LaapataaLadies - the comedy-drama - has successfully completed 100 days in *cinemas*.
— taran adarsh (@taran_adarsh) June 9, 2024
The much-loved film is now running at key centres in its 15th week.#LaapataaLadies stars… pic.twitter.com/cnIo8sULaz
97-ാമത് ഓസ്‌കര്‍ ചടങ്ങില്‍ 10 വിഭാഗങ്ങളിലായി ഷോര്‍ട്ട്ലിസ്‌റ്റ് ചെയ്‌ത സിനിമകളുടെ പട്ടിക അക്കാദമി ഓഫ് മോഷന്‍ പിക്‌ച്ചര്‍ ആര്‍ട്‌സ് ആന്ഡ് സയന്‍സസ് പ്രഖ്യാപിച്ചിരുന്നു.