പ്രണയം പ്രമേയമാകുന്ന ചിത്രം 'ഓശാന'യിലെ ഗാനം പുറത്ത്. 'നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ' എന്നാരംഭിക്കുന്ന ഒഫീഷ്യല്‍ വീഡിയോ ഗാനമാണ് റിലീസായത്. ബി കെ ഹരിനാരായണൻ എഴുതി മെജോ ജോസഫ് സംഗീതം പകർന്ന് കെ എസ് ഹരിശങ്കർ ആലപിച്ച ഗാനമാണിത്.
ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, പുതുമുഖം ബാലാജി ജയരാജൻ,വർഷ വിശ്വനാഥ്,ഗൗരി ഗോപൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓശാന'.
ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിതനിലപാടുകളെയും സ്വാധീനിക്കുന്നു എന്ന് മനോഹരമായി പറയുന്ന ചിത്രമാണ് 'ഓശാന'. നവംബര്‍ ആദ്യം ചിത്രം തിയേറ്ററുകളില്‍ എത്തും.
എം.ജെ.എൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മാർട്ടിൻ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബോബൻ സാമുവൽ, സ്‌മിനു സിജോ, സാബുമോൻ അബ്‌ദുസമദ്, നിഴലുകൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്‌ണ സജിത്ത്, ശ്രുതി, ലക്ഷ്‌മി, ആദിത്യൻ, ജാൻവി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ തിരക്കഥ സംഭാഷണം ജിതിൻ ജോസ് എഴുതുന്നു.