കേരളം

kerala

ETV Bharat / entertainment

മാസ് ലുക്കില്‍ വാണി വിശ്വനാഥ്; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ട്രയിലര്‍ - ORU ANWESHANATHINTE THUDAKKAM FILM

ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം നവംബര്‍ 8ന് തിയറ്ററുകളിൽ എത്തും.

M A NISHAD MOVIE TRAILER  ORU ANWESHANATHINTE THUDAKKAM MOVIE  ഒരു അന്വേഷണത്തിന്‍റെ തുടക്കം സിനിമ  വാണി വിശ്വനാഥ് സിനിമ
'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ട്രയിലര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 27, 2024, 1:58 PM IST

ഒരിടവേളയ്‌ക്ക് ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുന്ന 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാസ് ലുക്കിലാണ് വാണി വിശ്വനാഥ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകനും പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വാണി വിശ്വനാഥിന് പുറമെ ദുര്‍ഗ കൃഷ്‌ണയും വേറിട്ട ഗെറ്റപ്പില്‍ എത്തുന്നുണ്ട്. ജീവന്‍ തോമസ് എന്ന മാധ്യമ പ്രവര്‍ത്തകന്‍റെ കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് ഇൻവെസ്‌റ്റിഗേഷൻ ത്രില്ലറിലാണ്. ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

എം എ നിഷാദിന്‍റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്‌തീന്‍റെ പോലീസ് ഡിപ്പാർമെന്‍റിലെ സേവന കാലത്ത്, അദ്ദേഹം തന്‍റെ ഡയറിയിൽ എഴുതിയ ഒരു കേസിന്‍റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്‍റെ കഥ തയ്യാറാക്കിയത്.

ക്രൈം ബ്രാഞ്ച് എസ് പി ഇടുക്കി എസ് പി എന്നീ പദവിയിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്‌തീന്‍. ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്‌ട സേവനത്തിന് പ്രസിഡന്‍റില്‍ നിന്നും രണ്ട് തവണ സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സമുദ്രകനി,മുകേഷ്, അശോകൻ,ബൈജു സന്തോഷ്‌,സുധീഷ്, ശിവദ, മഞ്ജു പിള്ള,സ്വാസിക, അനുമോൾ,ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്‍റണി, വിജയ് ബാബു,സുധീർ കരമന,ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി,ഷഹീൻ സിദ്ദിഖ്,കോട്ടയം നസീർ,കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്‌കുമാര്‍, കലാഭവൻ നവാസ്, ജോണി ആന്‍റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്‌ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്‌മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്‌ണന്‍, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്‌ണ, ലാലി പി എം, അനന്തലക്ഷ്‌മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി,അഞ്ചു ശ്രീകണ്ഠൻ തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഏകദേശം അറുപതിലധികം താരങ്ങൾ അഭിനയിക്കുന്നു.

ഛായാഗ്രഹണം- വിവേക് മേനോൻ, ചിത്രസംയോജനം- ജോൺകുട്ടി,സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം- മാർക്ക് ഡി മൂസ്, ഗാനരചന-പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി-എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാസംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം-സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്‌ണകുമാർ, അസോസിയേറ്റ് ഡയറക്ടർ-രമേശ്‌ അമാനത്ത്,വി എഫ് എക്‌സ്: പിക്ടോറിയൽ, സ്‌റ്റിൽസ്-ഫിറോസ് കെ ജയേഷ്,ആക്ഷൻ ഫീനിക്‌സ് പ്രഭു,ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബൃന്ദ മാസ്‌റ്റർ, ഡിസൈൻ-യെല്ലോ യൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

Also Read:ടൊവിനോ തോമസിന്‍റെ 'നരിവേട്ട'; രണ്ടാംഘട്ട ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു

ABOUT THE AUTHOR

...view details