നിവിൻ പോളി പ്രധാന വേഷം കൈകാര്യം ചെയ്‌ത് റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണനും യുവൻ ശങ്കര്‍ രാജയും ചേർന്ന് ആലപിച്ച 'എഴേഴ് മലൈ' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.
വി ഹൗസ് പ്രൊഡക്ഷന്‍റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ 'ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ' എന്ന മത്സര വിഭാഗത്തിലേക്കും, 46 മത് മോസ്കോ ഇന്‍റർനാഷണൽ ഫിലിം ഫെസ്‌റ്റിവലിൽ 'ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ഫ്രം എറൗണ്ട് ദ വേൾഡ്' എന്ന കാറ്റഗറിയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിവിൻ പോളിക്ക് പുറമേ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരിയാണ്. ചിത്രത്തിൽ അഞ്ജലിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഏകാമ്പരമാണ്.