നയന്‍താര ബിയോന്‍ഡ് ദി ഫെയറി ടെയ്‌ല്‍ എന്ന നെറ്റ്ഫ്ലിക്‌സ് ഡ്യോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് നടന്‍ ധനുഷിനെതിരെ നയന്‍താര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച തുറന്ന കത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ 2016 ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം നയന്‍താര നടത്തിയ പ്രസംഗത്തിന്‍റെ ഒരു ക്ലിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.
നാനും റൗഡി താന്‍ നിര്‍മിച്ചതിന് ധനുഷിന് നന്ദി. ധനുഷിനോട് സോറി പറയാനും ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം നാനും റൗഡി താനിലെ എന്‍റെ അഭിനയം ധനുഷിനെ വെറുപ്പിച്ചിരുന്നു. എന്‍റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നു. ഒരു പക്ഷേ അടുത്ത തവണ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ചിരിയോടെയാണ് നയന്‍താര അന്ന് പറഞ്ഞത്. താരത്തിന്‍റെ വാക്കുകള്‍ കേട്ട് ധനുഷും അവാര്‍ഡ് നിശയ്ക്ക് എത്തിയ മറ്റു താരങ്ങളും ചിരിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നാനും റൗഡി താന്‍ സിനിമ സംവിധാനം ചെയ്‌തത് വിഘ്നേഷ് ശിവനാണ്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്‍ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചിച്ചിരുന്നെന്ന് നയനതാര പറയുന്നു. രണ്ടുവര്‍ഷം വരെ കാത്തിരുന്നു. മാത്രവുമല്ല ഈ ആവശ്യം പരിഗണിക്കുന്നത് വൈകിക്കുകയും ചെയ്‌തുവെന്നാണ് നയന്‍താര കത്തിലൂടെ വ്യക്തമാക്കുന്നത്.
നെറ്റ്ഫ്ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര -വിഘ്നേഷ് ശിവന്‍ വിവാഹ വീഡിയോ ഡോക്യുമെന്‍ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബി ടി എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് നയന്‍താരയുടെ വിമര്‍ശനം.
Also Read:ആ നോട്ടം! തന്‍റെയുള്ളില്‍ വിക്കിയോട് പ്രണയം മൊട്ടിട്ട നിമിഷത്തെ കുറിച്ച് നയന്‍താര