കേരളം

kerala

ETV Bharat / entertainment

അടുത്ത 100 കോടി...? നസ്‌ലെൻ - ഗിരീഷ് എഡി ചിത്രം വീണ്ടും; റിലീസിനൊരുങ്ങി 'ഐ ആം കാതലൻ' - I AM KATHALAN RELEASE - I AM KATHALAN RELEASE

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി-നസ്‌ലെൻ കൂട്ടുകെട്ടിലെത്തുന്ന 'ഐ ആം കാതലൻ' ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്ക്.

ഐ ആം കാതലൻ  നസ്ലെന്‍ പുതിയ സിനിമ  NASLEN AND GIRISH AD MOVIE  I AM KATHALAN MOVIE
I Am Kathalan movie second look poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 10:09 PM IST

സൂപ്പർ ശരണ്യ, തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി-നസ്‌ലെൻ കൂട്ടുകെട്ടില്‍ വീണ്ടും സിനിമയെത്തുന്നു. 'ഐ ആം കാതലൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്ക് എത്തും. അനിഷ്‌മയാണ് ചിത്രത്തിലെ നായിക.

ദിലീഷ് പോത്തൻ, ലിജോമോൾ, ടിജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ റിലീസ് ചെയ്‌ത പ്രേമലു മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ പോൾസ് എന്‍റര്‍ടെയിന്‍മെന്‍സിന്‍റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്‌ണമൂർത്തി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഐ ആം കാതലന്‍റെ സഹനിർമ്മാതാവ് ടിനു തോമസാണ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്.

ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. പ്രശസ്‌ത നടനായ സജിൻ ചെറുകയിൽ ആണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരുക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്. സംഗീതം സിദ്ധാർത്ഥ പ്രദീപ്. കലാസംവിധാനം - വിവേക് കളത്തിൽ, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ് - സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, പിആർഒ - ശബരി. ആഗസ്റ്റ് മാസത്തിൽ ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

ALSO READ:അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന മലയാള ചിത്രം ‘ഫൂട്ടേജ്‘ ട്രെയ്‌ലര്‍ പുറത്ത്

ABOUT THE AUTHOR

...view details