കേരളം

kerala

ETV Bharat / entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം 'നാനിഒഡേല 2'; ലോഞ്ച് ചെയ്‌തു - NANI ODELA 2 MOVIE LAUNCH

നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലോഞ്ച് നടന്നു. ചിത്രത്തിന് താത്‌കാലികമായി 'നാനിഒഡേല 2' എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

NANI MOVIES  SRIKANTH ODELA MOVIE  നാനി ശ്രീകാന്ത് ഒഡേല ചിത്രം  നാനിഒഡേല 2 സിനിമ
Nani Srikanth Odela New Movie Launch (ETV Bharat)

By ETV Bharat Kerala Team

Published : Oct 13, 2024, 2:56 PM IST

തെലുഗു സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ലോഞ്ച് നടന്നു. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി-ശ്രീകാന്ത് ടീം ഒന്നിക്കുന്ന പുതിയ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുരിയാണ്. ശ്രീലക്ഷ്‌മി വെങ്കടേശ്വര സിനിമാസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന് താത്‌കാലികമായി നൽകിയിരിക്കുന്ന പേര് 'നാനിഒഡേല 2' എന്നാണ്. ദസറ ദിനത്തിലാണ് ചിത്രത്തിന്‍റെ ലോഞ്ച് നടന്നത്.

നിരവധി അവാർഡുകളും ജനപ്രീതിയും ഒരേ സമയം നേടിയെടുത്ത ചിത്രമാണ് ദസറ. ദസറ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായതു കൊണ്ടുതന്നെ 'നാനിഒഡേല 2' വലിയ ആവേശമാണ് പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്‌ടിക്കുന്നത്. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് കഥാപാത്രമായാണ് നാനിയെ ഈ ചിത്രത്തിൽ ശ്രീകാന്ത് ഒഡേല അവതരിപ്പിക്കാൻ പോകുന്നത്.

Nani (ETV Bharat)

വലിയ കാൻവാസിലുള്ള ചിത്രമായിരിക്കും 'നാനിഒഡേല 2'. ഈ കഥാപാത്രത്തിനായി ശാരീരികമായി വലിയൊരു പരിവർത്തനം വരുത്താനുള്ള ഒരുക്കത്തിലാണ് നാനി. ദസറയുടെ 100 മടങ്ങ് സ്വാധീനം സൃഷ്‌ടിക്കാൻ ഈ പ്രോജക്‌ട് ലക്ഷ്യമിടുന്നുവെന്ന് നാനി അടുത്തിടെ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് 'നാനിഒഡേല 2' ഒരുങ്ങുന്നത്. കഥപറച്ചിൽ, നിർമാണ, നിലവാരം, സാങ്കേതിക വൈദഗ്‌ധ്യം എന്നിവയുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന തലത്തിൽ ചിത്രമെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. രചന, സംവിധാനം: ശ്രീകാന്ത് ഒഡേല, നിർമാതാവ്: സുധാകർ ചെറുകുരി, ബാനർ എസ്എൽവി സിനിമാസ്, മാർക്കറ്റിങ്-ഫസ്റ്റ് ഷോ, പിആർഒ: ശബരി.

Also Read:ബോക്‌സോഫിസിൽ മൂന്നാം ദിനവും വേട്ട തുടർന്ന് 'വേട്ടയ്യൻ'

ABOUT THE AUTHOR

...view details