കേരളം

kerala

ETV Bharat / entertainment

മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്‌നർ 4 സീസൺസ് ജനുവരി 24 ന് തിയേറ്ററുകളിൽ - 4 SEASONS TO RELEASE ON JAN 24TH

മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്.

MUSICAL FAMILY ENTERTAINER 4 SEASON  4 SEASONS RELEASE DATE  JANUARY RELEASE MALAYALAM MOVIES  TRANS IMAGE PRODUCTIONS
Still From Movie 4 Seasons (ETV Bharat)

By ETV Bharat Kerala Team

Published : Jan 17, 2025, 9:58 PM IST

ലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്‌നർ ചിത്രം '4 സീസൺസ്' ജനുവരി 24 ന് തിയേറ്ററുകളിലെത്തുന്നു. ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിൻ്റെ പ്രതിപാദന വിഷയം.

വെറുമൊരു കല്യാണ ബാന്‍റ് സംഗീതജ്ഞനിൽ നിന്നും ലോകോത്തര ബാൻ്റായ റോളിംഗ് സ്റ്റോൺസിൻ്റെ മത്സരാർഥിയാകുന്ന ടീനേജുകാരൻ്റെ കഠിനാധ്വാനത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും യാത്ര കൂടിയാണ് 4 സീസൺസ്. മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്.

4 Seasons Poster (ETV Bharat)
Ameen Rasheed And Reya Prabhu (ETV Bharat)

നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനിൽ, ലക്ഷ്‌മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്‌ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്‌വിൻ, അഫ്രിദി താഹിർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ക്രിസ് എ ചന്ദർ ചിത്രം നിർമിച്ചിരിക്കുന്നത്. വിനോദ് പരമേശ്വരൻ കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ആർ പി കല്യാൺ ആണ്.

4 Seasons Crew (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

റാലേ രാജൻ (USA), ജിതിൻ റോഷൻ എന്നിവർ സംഗീതം നൽകിയ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. സ്‌മിതാ പിഷാരടി, ചന്തു എസ് നായർ, വിനോദ് പരമേശ്വരൻ എന്നിവരുടെ വരികള്‍ക്ക് മധു ബാലകൃഷ്‌ണൻ, സൈന്ധവി, സത്യപ്രകാശ്, അഭിലാഷ് വെങ്കിടാചലം, ശരണ്യ ശ്രീനിവാസ് (ഗായകൻ ശ്രീനിവാസിൻ്റെ മകൾ ), ഗായത്രി രാജീവ്, പ്രിയാ ക്രിഷ്, സിനോവ് രാജ്, ക്രിസ് വീക്ക്‌സ്, അലക്‌സ് വാൻട്രൂ, റാലേ രാജൻ എന്നിവരാണ് ശബ്‌ദം നൽകിയിരിക്കുന്നത്.

സുനിൽ പീറ്റർ, കിച്ചാ, ശ്രുതി ഹരി, അമീൻ റഷീദ് എന്നിവരാണ് കോറിയോഗ്രാഫി. ട്രാൻസ്ഇമേജ് പ്രൊഡക്ഷൻസ് & കൃപാനിധി സിനിമാസ് ആണ് വിതരണം. ഇന്ദ്രൻസ് ജയൻ ആണ് കോസ്റ്റ്യും. ചമയം ആർടിസ്‌റ്റ് ലാൽ കരമന, അർക്കൻ എസ് കർമ, ഡിസൈനർ കമ്പം ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ അജയഘോഷ് പറവൂർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് സജി വിൽസൺ പിആർഓ അജയ് തുണ്ടത്തിൽ എന്നിവരും അണിയറയിലുണ്ട്.

Also Read:ഈ ഭൂതത്തിന് തിയേറ്റര്‍ വിറപ്പിക്കാനായില്ല, കുട്ടികളെ പേടിപ്പിക്കാന്‍ ഇനി വീടുകളിലേക്ക് എത്തുന്നു

ABOUT THE AUTHOR

...view details