കേരളം

kerala

ETV Bharat / entertainment

പെണ്ണ് പിടിയന്‍ എന്ന് വിളി; പിടിക്കാനോ ഒടിക്കാനോ വളയ്‌ക്കാനോ പറ്റുന്ന ഒന്നല്ല പെണ്ണുങ്ങളെന്ന് ഗോപി സുന്ദര്‍ - GOPI SUNDAR AGAINST TO BAD COMMENT

സമൂഹ മാധ്യമത്തില്‍ 'പെണ്ണ് പിടിയന്‍' എന്ന അധിക്ഷേപ കമന്‍റുമായെത്തിയ ആള്‍ക്ക് മറുപടി നല്‍കി ഗോപി സുന്ദര്‍.

Gopi Sundar Social Media Post  Music Director Gopi Sundar  പരിഹാസ കമന്‍റ് ഗോപി സുന്ദര്‍  ഗോപി സുന്ദര്‍ ഫേസ് ബുക്ക് പോസറ്റ്
ഗോപി സുന്ദര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 19, 2024, 2:12 PM IST

സമൂഹ മാധ്യമത്തില്‍ 'പെണ്ണ് പിടിയന്‍' എന്ന അധിക്ഷേപ കമന്‍റുമായെത്തിയ ആള്‍ക്ക് കുറിക്കൊള്ളുന്ന മറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. "പെണ്ണുങ്ങളെ ആദരിക്കാന്‍ പഠിക്കൂ" എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരിക്കുന്നത്. കമന്‍റ് സ്‌ക്രീന്‍ ഷോട്ടായി തന്‍റെ പേജിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു.

മണി മണ്ടന്‍മാരെ ഇതിലേ ഇതിലേ ഇത് നിങ്ങള്‍ക്കുള്ള സ്ഥലമാണ് കമോണ്‍ ഡ്രാ എന്ന അടിക്കുറിപ്പോടെയാണ് ഫേസ് ബുക്കില്‍ സ്‌ക്രീന്‍ ഷോട്ട് ഗോപി സുന്ദര്‍ പോസ്‌റ്റു പങ്കുവച്ചത്.

"മണിമണ്ടന്‍ വിചാരിക്കുന്നത് പോലെ പെണ്ണുങ്ങളെ പിടിക്കാനോ വളക്കാനോ ഒടിക്കാനോ കഴിയുന്ന ഒരു വസ്‌തു അല്ല. ജീവനുള്ള മനുഷ്യനെ ജന്മം നല്‍കാന്‍ കഴിവുള്ള ആ പുണ്യ ജന്മത്തെ നിനക്ക് ഒരുപിടി ആയി മാത്രം കാണാനാണ് കഴിയുന്നതില്‍ എനിക്ക് അത്ഭുതമില്ല" എന്നാണ് ഗോപി സുന്ദര്‍ മറുപടിയായി നല്‍കിയത്. കമന്‍റ് നല്‍കിയ ആളിന്‍റെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവയ്ക്കുമ്പോള്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് നേരിട്ടിരുന്നത്. മോശം കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. മോശം കമന്‍റിട്ടാല്‍ ഇട്ടവരെ അഞ്ചുമണിക്കൂറിനുള്ളില്‍ സൈബര്‍ സെല്‍ അറസ്‌റ്റു ചെയ്യുമെന്നും അദ്ദേഹം കമന്‍റായി കുറിച്ചിരുന്നു.

അതേസമയം " ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെല്ലാം എന്‍റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്‍റോളികള്‍ക്കും നന്ദി. ഇവളാണ് എന്‍റെ കല്യാണി കുട്ടി" എന്ന ക്യാപ്ഷനോടെ തന്‍റെ വളര്‍ത്തു നായയ്ക്കൊപ്പമുള്ള ചിത്രം അടുത്തിടെ ഗോപി സുന്ദര്‍ ഫേസ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സംഗീതത്തിനപ്പുറം ഗോപി സുന്ദര്‍ എപ്പോഴും തന്‍റെ പ്രണയത്തെയും സുഹൃത്ത് ബന്ധങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ ആര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും നിരവധി കിംവദന്തികളാണ് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പങ്കാളികളായിരുന്ന അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരുമായുള്ള അടുപ്പവും വേര്‍പിരിയലുമൊക്കെ സമൂഹിക മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചയായിരുന്നു.

Also Read:'മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കാറില്ല';'എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റ നിയമം'

ABOUT THE AUTHOR

...view details