കേരളം

kerala

ETV Bharat / entertainment

'ഞാന്‍ നീന്തിയിങ്ങ് പോന്നു'; തുംഗഭഭ്ര നദി നീന്തിക്കടന്ന് അച്ഛനെ കാണാനെത്തി പ്രണവ്, കാരണം അറിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി

നനഞ്ഞു കുളിച്ചാണ് മോഹന്‍ലാലിന്‍റെ മുന്നിലേക്ക് ആ സമയം അപ്പു എത്തിയത്.

MOHNLAL AND PRANAV MOHANLAL  PRANAV SWAM ACROSS THE RIVER  തുംഗഭദ്ര നീന്തിക്കടന് പ്രണവ്  പ്രണവ് മോഹന്‍ലാല്‍ മോഹന്‍ലാല്‍
പ്രണവും മോഹന്‍ലാലും (ETV Bharat)

By ETV Bharat Entertainment Team

Published : Dec 3, 2024, 3:42 PM IST

സിനിമയേക്കാള്‍ തന്‍റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. ഓരോ ദേശത്തേയും അപൂര്‍വങ്ങളായ കാഴ്‌ചകളേയും അവ സമ്മാനിക്കുന്ന വ്യത്യസ്‌തമായ അനുഭവങ്ങളും പ്രണവ് മോഹന്‍ലാലിന് സിനിമയേക്കാള്‍ ഇഷ്‌ടമാണെന്ന് പറയേണ്ടതില്ലല്ലോ. താന്‍ കാണുന്ന ഓരോ കാഴ്‌ചകളും ആരാധകര്‍ക്കായി ഇടയ്‌ക്കിടെ പ്രണവ് പങ്കുവയ്ക്കാറുമുണ്ട്.

എന്നാല്‍ ചിത്രങ്ങള്‍ക്ക് പലപ്പോഴും അടിക്കുറിപ്പൊന്നും കാണാറില്ല. ആരാധകര്‍ ഏറെ പാടുപ്പെട്ടാണ് പ്രണവ് എവിടെയാണെന്ന് കണ്ടുപിടിക്കുന്നത്. ഇപ്പോഴിതാ പ്രണവിന്‍റെ യാത്രകളെ കുറിച്ച് മോഹന്‍ലാല്‍ തന്നെ പറയുകയാണ്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പ്രണവിന്‍റെ യാത്രാ കമ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഒരു കാലത്ത് ഞാനും ഇതുപോലെ യാത്ര ചെയ്‌തിട്ടുണ്ട് പറയുകയാണ് മോഹന്‍ലാല്‍. എന്നാല്‍ എവിടെ പോലായും അപ്പുവും മായയുമായെല്ലാം എപ്പോഴും കോണ്‍ടാക്‌ട് ഉണ്ട്. സുചിയെ വിളിച്ച് കുട്ടികള്‍ എല്ലാ കാര്യവും പറയും. ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ രണ്ടുപേര്‍ക്കും അറിയാമെന്നും മക്കളെ കുറിച്ച് താരം പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അപ്പു ഇടയ്‌ക്ക് ഹംപിയില്‍ പോകും. അവിടെ കാഴ്‌ചകള്‍ കണ്ട് റോക്ക് ക്ലംബിങ്ങും കുറേ ദിവസം അവിടെ കൂടും. ഒരിക്കല്‍ താന്‍ അവിടെ ഷൂട്ടിംഗിന് പോയപ്പോള്‍ അപ്പു അവിടെയുണ്ട്. രാവിലെ വന്നു കാണാമെന്ന് അപ്പു പറഞ്ഞു. അവനേയും നോക്കി കുറേ നേരം കാത്തിരുന്നു.

എന്നാല്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ നനഞ്ഞു കുതിര്‍ന്നു അപ്പു കയറി വരുന്നു. തുംഗഭദ്ര നദിക്ക് അക്കരയായിരുന്നു അവന്‍റെ ക്യാംപ്. രാവിലെ ഇക്കരയ്ക്ക് കടത്തു കിട്ടിയില്ല. അതാ വൈകിയതെന്ന് അവന്‍ പറഞ്ഞു.

പിന്നെ നീ എങ്ങനെയാ വന്നതെന്ന് ഞാന്‍ ചോദിച്ചു. കൂളായിട്ടായിരുന്നു അവന്‍റെ മറുപടി. ഞാന്‍ നീന്തിയിങ്ങ് പോന്നു. അവന്‍റെ മറുപടി കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയെന്ന് മോഹന്‍ലാല്‍ പറയുന്നു.

മകള്‍ വിസ്‌മയെ കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്. മകള്‍ കഥകളൊക്കെ നേരത്തെ എഴുതും. കവിതകളും എഴുതും. നന്നായിട്ട് വരയ്ക്കുകയും ചെയ്യും. യു കെ യില്‍ പോയി കുറേ നാള്‍ ചിത്രം വര പഠിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

തായ്‌ലന്‍ഡില്‍ മോയ് തോയ് എന്ന ആയോധനകല പഠിക്കുകയാണ് മായ. അപ്പുവും എഴുതുമെന്നും മോഹന്‍ലാല്‍ പറയുന്നു. നോവല്‍ ഒരെണ്ണം എഴുതി പൂര്‍ത്തിയാകാറായെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഭാര്യ സുചിയും വരയ്ക്കാറുണ്ടെന്നും രസമുളള കാര്‍ഡുകള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷ'മാണ് പ്രണവ് മോഹന്‍ലാന്‍റെതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം. തെലുഗില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും ഇതിനോടകം വന്നിട്ടുണ്ട്.

Also Read:'വന്നോ ഊരൂ തെണ്ടി'; പ്രണവ് മോഹന്‍ലാലിനെ പെരിങ്ങോടരാക്കിയ വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details