കേരളം

kerala

ETV Bharat / entertainment

'എടാ മോനെ! ലവ്‌ യൂ'; ഫഹദിന്‍റെ സ്‌നേഹ ചുംബനം പങ്കുവച്ച് മോഹന്‍ലാല്‍ - Fahadh Faasil Mohanlal cute photo - FAHADH FAASIL MOHANLAL CUTE PHOTO

മോഹന്‍ലാലും ഫഹദ് ഫാസിലും ഒരേ ഫ്രെയിമില്‍. ഫഹദ് ഫാസിലുമായുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മോഹന്‍ലാല്‍. പങ്കുവച്ച് നിമിഷ നേരം കൊണ്ട് ചിത്രം വൈറല്‍.

MOHANLAL SHARES FAHADH FAASIL PIC  FAHADH FAASIL MOHANLAL CUTE PHOTO  MOHANLAL INSTAGRAM POST  മോഹന്‍ലാല്‍
Fahadh Faasil Mohanlal cute photo (Facebook Official)

By ETV Bharat Entertainment Team

Published : Aug 12, 2024, 10:21 AM IST

കംപ്ലീറ്റ് ആക്‌ടര്‍ മോഹന്‍ലാല്‍ ഫെസ്‌ബുക്കില്‍ പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ഫഹദ് ഫാസിലിന്‍റെ ചിത്രമാണ് താരം പങ്കുവെച്ചത്. മനോഹരമായൊരു അടിക്കുറിപ്പും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്.

'എടാ മോനെ! ലവ്‌ യൂ' എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം ഫെസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും ചിത്രം പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. പോസ്‌റ്റിന് പിന്നാലെ ലെന, തരുണ്‍ മൂര്‍ത്തി തുടങ്ങി നിരവധി പ്രമുഖര്‍ കമന്‍റുകളുമായി എത്തി. നിരവധി ആരാധകരും ചിത്രത്തിന് താഴെ രസകരമായ കമന്‍റുകള്‍ ചെയ്‌തു.

'കൈയെത്തും ദൂരത്തു നിന്ന് മഞ്ഞില്‍ വിരിഞ്ഞ പൂവിന് ഒരു മുത്തം', 'ഹരിയണ്ണന്‍ വിത്ത് രംഗണ്ണന്‍', 'അഭിനയ ചക്രവര്‍ത്തിയും രാജകുമാരനും', 'കാത്തിരിക്കുന്ന കോമ്പോ, 'രണ്ട് തലമുറയിലെയും ഏറ്റവും മികച്ച അഭിനേതാക്കള്‍ ഒന്നിച്ച് ഒരു ഫ്രെയിമില്‍ വന്നിരുന്നുവെങ്കില്‍' -എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.

ഫഹദ് ഫാസിലിന്‍റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്‌ത 'ആവേശം' എന്ന സിനിമയിലെ ഫഹദിന്‍റെ 'എടാ മോനെ' എന്ന ഡയലോഗാണ് മോഹന്‍ലാല്‍ തന്‍റെ പോസ്‌റ്റില്‍ കുറിച്ചത് എന്നാണ് ആരാധകരുടെ വാദം. അതേസമയം മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ 'ജയിലര്‍' സിനിമയിലെ താരത്തിന്‍റെ കോസ്റ്റ്യൂമിനോട് സാമ്യമുള്ള ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Also Read:ഖുറേഷി അബ്രഹാം എത്തി; മോഹൻലാലിന് പൃഥ്വിയുടെ പിറന്നാൾ സമ്മാനം - Mohanlal as khureshi Abraam in L2

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ