എറണാകുളം:താരസംഘടനയായഅമ്മയുടെ പ്രസിഡന്‍റായിനടൻ മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരഭിപ്രായം ഇല്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം അമ്മയുടെ പ്രസിഡന്‍റ് ആയിരുന്ന നടൻ ഇന്നസെന്‍റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മൂന്നുവർഷം മുൻപാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് കസേരയിലേക്ക് എത്തിച്ചേർന്നത്.
മറ്റു മത്സരാർഥികളോ എതിരഭിപ്രായങ്ങളോ ഇല്ലാതെയാണ് മോഹൻലാൽ ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഇടവേള ബാബു ഒഴിഞ്ഞതോടെ സ്ഥാനത്തിന് വേണ്ടിയുള്ള മൂന്ന് താരങ്ങളുടെ പത്രിക സമർപ്പണം നടന്നു കഴിഞ്ഞു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് വേണ്ടിയും ഇത്തവണ പത്രിക സ്വീകരിച്ചിട്ടുണ്ട്.