എറണാകുളം : കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് അഡിഷണൽ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. എം സുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. സംഭവം സംസ്ഥാനത്തെ ജുഡീഷ്യൽ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചതായി കമ്മിറ്റി വിലയിരുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോഴിക്കോട് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നടപടി. സംഭവത്തിന് പിന്നാലെ അഡിഷണൽ ജില്ലാ ജഡ്‌ജി സുഹൈബ് ജീവനക്കാരിയോട് വാക്കാൽ മാപ്പപേക്ഷിച്ചിരുന്നു. ജുഡീഷ്യൽ ഓഫിസർക്കെതിരായ ആരോപണം, അതും ഒരു കോടതി കോംപ്ലക്‌സിന് അകത്ത് നടന്ന സംഭവമെന്ന നിലയ്ക്ക് ഹൈക്കോടതി അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി വിഷയം ഗൗരവമായാണ് കണ്ടത്.
ജീവനക്കാരിയോട് ജഡ്‌ജി മോശമായി പെരുമാറിയതിനെ തുടർന്ന് കോഴിക്കോട്ടെ കോടതിയിൽ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. തുടർന്നായിരുന്നു ജില്ലാ അഡിഷണൽ ജഡ്‌ജി സുഹൈബിൻ്റെ മാപ്പ് പറച്ചിൽ.