എംടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്തി. നിറകണ്ണുകളോടെയാണ് എംടിയുടെ കോഴിക്കോടെ സിത്താര എന്ന വീട്ടില്‍ എത്തി ഹരിഹരന്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്. മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത തരത്തിലുള്ള സിനിമകളാണ് എം ടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. അതും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍.
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
മധു, അംബിക, ശ്രീവിദ്യ , എം ജി സോമന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കികൊണ്ട് എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച. 1979 ലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
വളര്‍ത്തുമൃഗങ്ങള്‍
ഹരിഹരന്‍ സംവിധാനം ചെയ്‌ത് 1981 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വളര്‍ത്തുമൃഗങ്ങള്‍. എംടിയാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രതീഷ്, സുകുമാരന്‍, മാധവി, തിക്കുറിശ്ശി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.
പഞ്ചാഗ്നി
എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് പഞ്ചാഗ്നി. 1986ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, ഗീത, നദിയ മൊയ്‌തു, തിലകന്‍, ദേവന്‍, നെടുമുടി വേണു തുടങ്ങിയര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണിത്.
അമൃതംഗമയ
1987ൽ ഷിർദ്ദിസായി ക്രിയേഷൻസിന്‍റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ, സഭാഷണം എന്നിവ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്‌ത ചിത്രമാണ്അമൃതം ഗമയ. മോഹൻലാൽ, തിലകൻ, ഗീത, പാർവ്വതി, വിനീത്, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
ആരണ്യകം
1988-ലെ ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആരണ്യകം. ഹരിഹരൻ സംവിധാത്തില്‍ എം ടി വാസുദേവൻ നായർ തിരക്കഥ എഴുതിയ ചിത്രമാണ്. സലിമ, ദേവൻ, വിനീത്, പാർവതി എന്നിവർ അഭിനയിച്ചു.
ഒരു വടക്കന്‍വീരഗാഥ
മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
എംടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്ന മമ്മൂട്ടി നായകനായ ഒരു വടക്കന്‍ വീരഗാഥയ്ക്ക് നാല് ദേശീയ അവാര്‍ഡുകളാണ് ലഭിച്ചിട്ടുള്ളത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പിവി ഗംഗാധരന്‍ നിര്‍മിച്ച ചിത്രമായിരുന്നു ഇത്. എംടി വാസുദേവന്‍ നായര്‍ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ഒരു വടക്കന്‍വീരഗാഥയിലൂടെ ലഭിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടിക്കായിരുന്നു.
എന്ന് സ്വന്തം ജാനകിക്കുട്ടി
ഹരിഹരന്‍റെ സംവിധാനത്തിൽ ജോമോൾ, ചഞ്ചൽ, ശരത്, അനൂപ്, രശ്‌മി സോമൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് എന്ന് സ്വന്തം ജാനകി കുട്ടി. 1998-ലാണ് ചിത്രം പുറത്തിറങ്ങിയത്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു. എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
പരിണയം
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത് 1994-ൽ പുറത്തിറങ്ങിയ ചിത്രമാണ് പരിണയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേരളവര്‍മ്മ പഴശ്ശിരാജ
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്‌ത് 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കേരള വർമ്മ പഴശ്ശിരാജ.
മമ്മൂട്ടി, ശരത് കുമാർ, കനിഹ, പത്മപ്രിയ എന്നിവർ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു ഇത്.
മോഹിനി, വിനീത്, മനോജ് കെ. ജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ബാനറിൽ ജി.പി. വിജയകുമാറാണ് ചിത്രം നിർമ്മിച്ചത്.
ഏഴാമത്തെ വരവ്
എം ടി വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്‌ത 2013-ൽ പുറത്തിറങ്ങിയ ഒരു ഡ്രാമ ത്രില്ലർ ചിത്രമാണ് ഏഴാമത്തെ വരവ് .ചിത്രത്തിൽ ഇന്ദ്രജിത്ത് , വിനീത് , ഭാവന , കവിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഗായത്രി സിനിമാ എന്‍റര്‍പ്രൈസസിന്‍റെ ബാനറിൽ ചിത്രം നിർമ്മിച്ചത്.
1965 ല്‍ മുറപ്പെണ്ണിന്‍റെ തിരക്കഥ എഴുതികൊണ്ടാണ് എം.ടി സിനിനാ രംഗത്തേക്ക് എത്തുന്നത്. പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയതിന് ശേഷമാണ് സംവിധാനത്തിലേക്ക് എംടി എത്തുന്നത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്‌ത ചെറുപുഞ്ചിരി 2000 ലാണ് പുറത്തിറങ്ങിയത്.
എഴുപതിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌തത് ആറ് ചിത്രങ്ങളാണ്. സിനിമാറ്റിക് ആയ എഴുത്തും സാഹിത്യച്ചുവയുള്ള സിനിമയുമാണ് എം.ടിയുടേത്.