കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. താരം സുഖം പ്രാപിച്ച് വരുന്നതായും ജോലികള്‍ പുനരാരംഭിച്ചതായും താരത്തോടടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഇപ്പോഴിതാ നാളെ (ഓഗസ്‌റ്റ് 20ന്) നടക്കാനിരിക്കുന്ന അമ്മ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്‌റ്റ്) അവാർഡ് ഷോയുടെ റിഹേഴ്‌സലില്‍ പങ്കെടുക്കാനെത്തിയിരിക്കുകയാണ് താരം. ഇതിനായി കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് താരമിപ്പോള്‍. താരം റിഹേഴ്‌സലിനെത്തിയതിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആശുപത്രി വിട്ട ശേഷം, മോഹന്‍ലാല്‍ ഹോട്ടലിലേയ്‌ക്ക് കയറുകയും എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അഭിനേതാക്കളുടെയും സംവിധായകരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നിരവധി പ്രകടനങ്ങൾ അമ്മ അവാർഡ് ഷോയിൽ ഉണ്ടാകും.
കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടര്‍ന്ന് ഓഗസ്‌റ്റ് 16നാണ് മോഹന്‍ലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. "ഇത് 64 വയസ്സുള്ള മോഹൻലാലിനെ ഞാൻ പരിശോധിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായുള്ളത്. അദ്ദേഹത്തിന് കടുത്ത പനിയും ശ്വാസ തടസ്സവും ഉണ്ട്, ശരീര വേദനയും ഉണ്ട്. അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയിക്കുന്നു. അഞ്ച് ദിവസത്തെ വിശ്രമത്തോടൊപ്പം മരുന്നുകൾ കഴിക്കാനും, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കാനും അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്." -ഇപ്രകാരമാണ് മെഡിക്കല്‍ ബുള്ളറ്റിന്‍.
ഓഗസ്‌റ്റ് 15നാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ മോഹൻലാലിന്‍റെ അസുഖത്തെ സംബന്ധിച്ചുള്ള ആശുപത്രി അധികൃതർ പുറത്തിറക്കിയ കുറിപ്പ് ഓഗസ്‌റ്റ് 16 എന്ന തീയതിയിൽ ഉള്ളതാണ്. അതേ ദിവസം അസുഖ ബാധിതനായിരിക്കെ തന്നെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ ചില ഔദ്യോഗിക സമ്മേളനങ്ങളില്‍ മേജർ രവിക്കൊപ്പം താരം പങ്കെടുത്തതായി ശനിയാഴ്‌ച വൈകുന്നേരം മേജർ രവി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
Also Read:വമ്പന്‍ അപ്‌ഡേറ്റ്; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍ - Barroz release date announced