സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സ്‌ക്രീനിലെത്തുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ആരവും ആവേശവുമാണ്. ഇങ്ങനെ ഈ സൂപ്പര്‍ താരങ്ങള്‍ തിയേറ്റര്‍ ഇളക്കി മറിച്ച എത്രയെത്ര സിനിമകളാണ് മലയാളത്തിലുള്ളത്. അത്തരത്തിലൊരു സിനിമ കാണാന്‍ പ്രേക്ഷകര്‍ ഏറെ കൊതിക്കുന്നുണ്ട്. അതിനായി കാത്തിരിക്കുന്നുണ്ട്. അവിടെയാണ് ഇരുവരും 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകരെ തേടിയെത്തുന്നത്.
സംവിധായകന്‍ മഹേഷ് നാരായണനാണ് ഇക്കാര്യം ഇ ടിവി ഭാരതിനോട് നേരത്തെ വ്യക്തമാക്കിയത്. ഇരു താരങ്ങളും തിയേറ്റര്‍ ഒരിക്കല്‍ കൂടി പൂരപ്പറമ്പാക്കാന്‍ എത്തുന്നുവെന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതിന് ശേഷം ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍.
ഇപ്പോഴിതാ പുതിയ അപ്‌ഡേഷനുമെത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ശ്രീങ്കയില്‍ 30 ദിവസത്തെ ചിത്രീകരണമുണ്ടാകും. ഇതിനായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്‌ചയില്‍ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഇതു കൂടാതെ ലണ്ടന്‍, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. എന്നാല്‍ 80 കോടിയോളം ബഡ്‌ജറ്റിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രം നിര്‍മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. ഇതേസമയം ഒന്നില്‍ കൂടുതല്‍ നിര്‍മാണ പങ്കാളികളാവുന്നുമുണ്ട്. ഇരുതാരങ്ങളും ഒന്നിച്ചെത്തിയ സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം. 51 സിനിമകളിലാണ് ഇതുവരെ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയത്.
ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം
'ഊതിക്കാച്ചിയ പൊന്ന്' 1981ലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. പികെ ജോസറ് സംവിധാനം ചെയ്‌ത സിനിമയില്‍ നായകന്‍ ശങ്കര്‍ ആയിരുന്നു. ഇതേ വര്‍ഷം തന്നെ ഐവി ശശി സംവിധാനം ചെയ്‌തമാണ് ചിത്രം 'അഹിംസ'. സുകുമാരനും രതീഷും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഇത്.
മോഹന്‍ലാലിന്‍റെ അച്ഛനായി മമ്മൂട്ടി
1982 ല്‍ നവോദയുടെ 'പടയോട്ടം' എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും പിന്നീട് ഒരുമിച്ചെത്തിയത്. ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അച്ഛനായാണ് മമ്മൂട്ടി എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമായിരുന്നു ഇത്. ജിജോ പുന്നൂസാണ് സംവിധാനം ചെയ്‌തത്. ഇതേ വര്‍ഷം തന്നെ 'സിന്ദൂര സന്ധ്യയ്ക്ക് മൗനം'( ഐ വി ശശി) 'എന്തിനോ പൂക്കുന്ന പൂക്കള്‍' (ഗോപിനാഥ് ബാബു) 'ആ ദിവസം' (എം മണി) എന്നീ ചിത്രത്തിലും അഭിനയിച്ചു.
ഏറ്റവും കൂടുതല്‍ ചിത്രം അഭിനയിച്ചത്
1983 ലാണ് ഏറ്റവും കൂടുതല്‍ ഇരുവരും ഒരുമിച്ച് ചെയ്‌തിട്ടുള്ളത്. 'വിസ' ( ബാലു കിരിയത്ത്) ശേഷം കാഴ്‌ചയില്‍ (ബാല ചന്ദ്രമേനോന്‍) സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് (പിജി വിശ്വംഭരന്‍) ഒരു മുഖം പലമുഖം (പികെ ജോസഫ് നാണയം (ഐവി ശശി) ഇനിയെങ്കിലും (ഐവി ശശി) ഹിമവാഹിനി (പിജി വിശ്വംഭരന്‍) ഗുരുദക്ഷിണ (ബേബി) എന്‍റെ കഥ (പികെ ജോസഫ്) ചങ്ങാത്തം (ഭരതന്‍) ചക്രവാളം ചുവന്നപ്പോള്‍ (ശശി കുമാര്‍)
1984 ല്‍ മോഹന്‍ രൂപിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ വേട്ട, പാവം പൂര്‍ണിമ (ബാലു കിരിയത്ത്) ഒന്നാണ് നമ്മള്‍ (പിജി വിശ്വംഭരന്‍), ലക്ഷ്‌മണ രേഖ (ഐവി ശശി) ഇതാ ഇന്നു മുതല്‍ (ടി എസ് സുരേഷ് ബാബു) അതിരാത്രം (ഐ വി ശശി, അറിയാത്ത വീഥികള്‍ (കെ എസ് സേതുമാധവന്‍) അടിയൊഴുക്കുകള്‍ (ഐവി ശശി) ആള്‍ക്കൂട്ടത്തില്‍ തനിയെ (ഐവി ശശി) പറയാനും വയ്യ പറയാതിരിക്കാനും വയ്യ (പ്രിയദര്‍ശന്‍) അവിടെത്തെ പോലെ ഇവിടെയും (ഐ വി ശശി). അനുബന്ധം (ഐവി ശശി) അങ്ങാടിക്കപ്പുറത്ത് (ഐ വി ശശി) ഇടനിലങ്ങള്‍ (ഐവി ശശി) കരിമ്പിന്‍ പൂവിനക്കരെ (ഐ വി ശശി) കണ്ടു കണ്ടറിഞ്ഞു (സാജന്‍)