കേരളം

kerala

ETV Bharat / entertainment

ഒരു നടനാവാന്‍ അനുഭവിച്ച യാതനകളെ കുറിച്ച് മിഥുന്‍ ചക്രവര്‍ത്തി - MITHUN DADASAHEB PHALKE AWARD

മിഥുന്‍ ചക്രവര്‍ത്തി ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഏറ്റുവാങ്ങി. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് അവാര്‍ഡ് സ്വീകരിച്ചത്. ആരാധകരോട നന്ദി പറഞ്ഞ് മിഥുന്‍ ചക്രവര്‍ത്തി.

MITHUN CHAKRABORTY  DADASAHEB PHALKE AWARD  മിഥുന്‍ ചക്രവര്‍ത്തി  ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്
Mithun Chakraborty (ETV Bharat)

By ETV Bharat Entertainment Team

Published : Oct 8, 2024, 8:00 PM IST

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് മിഥുന്‍ ചക്രവര്‍ത്തി. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയിരിക്കുകയാണ് അദ്ദേഹം. 70 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് അദ്ദേഹം ദാദാ സാഹേബ് അവാര്‍ഡ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഏറ്റുവാങ്ങിയത്. അവാര്‍ഡ് ഏററുവാങ്ങിയതിന് ശേഷം അദ്ദേഹത്തിന്‍റെ വാക്കുകളാണ്. നടനാവാനുള്ള യാത്രയില്‍ അദ്ദേഹം അനുഭവിച്ച യാതനകളെ കുറിച്ചാണ് പറഞ്ഞത്.

"ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷം ഞാന്‍ ചിന്തിച്ചു തുടങ്ങി നടന്‍ അല്‍ പാച്ചിനോയായി പോയെന്ന്. അതിനാല്‍ ഞാന്‍ ഏത് നിര്‍മാതാവിന്‍റെ ഓഫിസില്‍ പോയാലും ഞാന്‍ അദ്ദേഹത്തെപ്പോലെ പെരുമാറുമായിരുന്നു. മൂന്നാമത്തെ നിര്‍മാതാവ് അവരുടെ ഓഫീസില്‍ നിന്നും എന്നെ പുറത്താക്കി. ആര്‍ക്കും എന്‍റെയൊപ്പം ജോലി ചെയ്യേണ്ടെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി. ജനങ്ങള്‍ എന്‍റെ നിറത്തില്‍ കളിയാക്കാന്‍ തുടങ്ങിയെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. അതിനാല്‍ എന്‍റെ ഇരുണ്ട നിറത്തെ മറക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു തുടങ്ങി. ഞാന്‍ തിരിച്ചറിഞ്ഞു എന്‍റെ കാലുകള്‍കൊണ്ട് എനിക്ക് നൃത്തം ചെയ്യാന്‍ കഴിയുമെന്ന്. ആളുകള്‍ എന്‍റെ കാലിലേക്ക് നോക്കി തുടങ്ങുമെന്ന്. അങ്ങനെ ആളുകള്‍ എന്‍റെ നിറം മറന്നു തുടങ്ങി. ഞാന്‍ സെക്‌സി ഡിസ്കോ ബംഗാളി പയ്യനായി മാറി", ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

MITHUN DADA SAHEB PHALKE AWARD (eETV Bharat)

മൃണാല്‍ സെന്‍ സംവിധാനം ചെയ്‌ത മൃഗയ എന്ന കലാ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്നത്. കഴിഞ്ഞ ദിവസമാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ചാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്കകുന്നതെന്ന കേന്ദ്ര വാര്‍ത്ത വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷണവ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Also Read:ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ആട്ടം സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

ABOUT THE AUTHOR

...view details