കേരളം

kerala

ETV Bharat / entertainment

'വെള്ളിത്തൂവൽ മേഘം മേലേ...'; 'കപ്പി'ലെ ആദ്യ ഗാനം പുറത്ത് - Cup movie Vellithooval song out - CUP MOVIE VELLITHOOVAL SONG OUT

അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും നായികമാരായി എത്തുന്ന 'കപ്പി'ൽ നമിത പ്രമോദും ബേസിൽ ജോസഫും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലുണ്ട്.

MATHEW THOMAS BASIL JOSEPH MOVIE  ALPHONSE PUTHREN PRESENTING CUP  കപ്പ് സിനിമ  MALAYALAM NEW RELEASES
cup song

By ETV Bharat Kerala Team

Published : Apr 14, 2024, 3:28 PM IST

നന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും എയ്ഞ്ചലീന മേരിയും നിർമിച്ച്, അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന സിനിമയാണ് 'കപ്പ്'. മാത്യു തോമസാണ് സഞ്ജു വി സാമുവൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ ഈ സിനിമയിലെ ആദ്യ ഗാനം പുറത്തുവന്നിരിക്കുകയാണ്.

'വെള്ളിത്തൂവൽ മേഘം മേലേ...' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിൽ എത്തിയത്. വിഷു ദിനത്തിൽ രാവിലെ 11.11 ന് നടൻ ഫഹദ് ഫാസിലാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ ഗാനം റിലീസ് ചെയ്‌തത്. ഏതായാലും ഗാനം മികച്ച പ്രതികരണം നേടുകയാണ്.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്. സച്ചിൻ രാജും അശ്വിൻ വിജയനും ചേർന്നാണ് ആലാപനം. 5 ഗാനങ്ങൾ ആണ് 'കപ്പ്' സിനിമയിൽ ആകെ ഉള്ളത്. ഇതിൽ 4 ഗാനങ്ങൾ മനു മഞ്ജിത്തും ഒരു ഗാനം ആർസിയുമാണ് എഴുതിയിരിക്കുന്നത്.

അതേസമയം ബാഡ്‌മിന്‍റൺ പ്രമേയമാക്കിയാണ് 'കപ്പ്' സിനിമ എത്തുന്നത്. ഈ ചിത്രത്തിന്‍റെ കഥ സംവിധായകൻ സഞ്ജു വി സാമുവലിന്‍റേത് തന്നെയാണ്. ഒരു ഫീൽ ഗുഡ് മൂവിയായാണ് 'കപ്പ്' അണിയിച്ചൊരുക്കുന്നത്. അഖിലേഷ് ലതാരാജും ഡെൻസൺ ഡ്യൂറോമും ചേർന്നാണ് ഈ സിനിമയ്‌ക്കായി തിരക്കഥ രചിച്ചത്.

വെള്ളത്തൂവൽ ഗ്രാമത്തിലെ, ബാഡ്‌മിന്‍റൺ ഗെയിമിൽ പ്രതീക്ഷയോടെ മുന്നേറുന്ന പതിനാറുകാരനായ നിധിന്‍റെ കഥയാണ് 'കപ്പ്' പറയുന്നത്. മാത്യു തോമസാണ് നിധിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസിൽ ജോസഫും ഗുരു സോമസുന്ദരവും നമിത പ്രമോദും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.

അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും നായികമാരായി എത്തുന്ന കപ്പിൽ കാർത്തിക് വിഷ്‌ണു, തുഷാര പിള്ള, മൃണാളിനി സൂസൻ ജോർജ്, ആനന്ദ് റോഷൻ, സന്തോഷ്‌ കീഴാറ്റൂർ, നന്ദിനി ഗോപാലകൃഷ്‌ണൻ, ഐ വി ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്‍റണി, നന്ദു പൊതുവാൾ, അനന്ദ്രിത മനു തുടങ്ങിയവരാണ് മറ്റ് ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നത്.

നിഖിൽ എസ് പ്രവീൺ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ എഡിറ്റർ റെക്‌സൺ ജോസഫ് ആണ്. ജിഷ്‌ണു തിലക് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. നന്ദു പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറും ജോസഫ് നെല്ലിക്കൽ ആർട്ട് ഡയറക്‌ടറുമാണ്.

കോസ്റ്റ്യൂം ഡിസൈനർ : നിസാർ റഹ്മത്ത്, മേക്കപ്പ് : ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : മുകേഷ് വിഷ്‌ണു & രഞ്ജിത്ത് മോഹൻ, സൗണ്ട് ഡിസൈനർ : കരുൺ പ്രസാദ്, ഫൈനൽ മിക്‌സ് : ജിജു ടി ബ്രൂസ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്‌സ് : ജോർജി ജിയോ അജിത്, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ : തൻസിൽ ബഷീർ. സൗണ്ട് എഞ്ചിനീയർ : അനീഷ് ഗംഗാധരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് : പൗലോസ് കുറുമറ്റം, അസോസിയേറ്റ് ഡയറക്‌ടർ : ബാബു ചേലക്കാട്, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ : അരുൺ രാജ്, ശരത് അമ്പാട്ട്, അരുൺ ബാബുരാജ്. പ്രൊജക്റ്റ് ഡിസൈനർ : മനോജ്‌ കുമാർ, പ്രൊഡക്ഷൻ മാനേജർ : വിനു കൃഷ്‌ണൻ, സ്റ്റിൽസ് : സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ : ഇലുമിനാർട്ടിസ്റ്റ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:അല്‍ഫോണ്‍സ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്', മാത്യു തോമസിനൊപ്പം ബേസിലും; ഫസ്റ്റ് ലുക്കെത്തി

ABOUT THE AUTHOR

...view details