ധ്രുവ് വിക്രം തന്‍റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി (Mari Selvaraj's New Film Has Been Announced) . മാമന്നൻ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധ്രുവ് വിക്രം നായകനായി എത്തുന്നത്.
ധ്രുവ് വിക്രം നായകനാകുന്ന മാരി സെൽവരാജ് ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. എന്‍റെ അഞ്ചാമത്തെ ചിത്രം ഒരു പൊട്ടിത്തെറിയോടെ ആരംഭിക്കുന്നു, പാ രഞ്ജിത്ത് അണ്ണയും നീലം സ്‌റ്റുഡിയോസും അപ്പ്‌ളോസ് സോഷ്യലും എന്‍റെ നല്ല സുഹൃത്തായ അദിതി ആനന്ദ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് മാരി സെൽവരാജ് എക്‌സില്‍ കുറിച്ചു.
"ചില പങ്കാളിത്തങ്ങൾ ഗെയിമിനെ പുനർനിർവചിക്കുന്നു, ഇത് അതിലൊന്നാണ്". മാരി സെൽവരാജിന്‍റെ ഇതിഹാസ സ്‌പോർട്‌സ് നാടകത്തിനായി നീലം സ്‌റ്റുഡിയോസും ചേർന്നു ചിത്രത്തിനായി വലിയ പരിശീലനത്തിന് തയ്യാറായിരിക്കുന്നു എന്നാണ് പ്രൊഡക്ഷൻ ഹൗസായ അപ്പ്‌ളോസ് സോഷ്യൽ എക്‌സില്‍ കുറിച്ചത്.