കേരളം

kerala

ETV Bharat / entertainment

സമകാലിക വിഷയവുമായി 'ദി സ്‌പോയിൽസ്' ; ടീസർ പുറത്ത് - അഞ്ജലി അമീർ ദി സ്‌പോയിൽസ് സിനിമ

'ദി സ്‌പോയിൽസ്' ഫെബ്രുവരി 23ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Manjith Divakar Anjali Ameer movie  The Spoils Teaser  ദി സ്‌പോയിൽസ് ടീസർ  അഞ്ജലി അമീർ ദി സ്‌പോയിൽസ് സിനിമ  The Spoils movie release
The Spoils Teaser

By ETV Bharat Kerala Team

Published : Feb 6, 2024, 4:30 PM IST

സമകാലിക പ്രസക്തിയുള്ള വിഷയം തിരശ്ശീലയിലേക്ക് പകർത്തുന്ന 'ദി സ്‌പോയിൽസ്' സിനിമയുടെ ടീസർ പുറത്ത്. മലയാളത്തിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രജിത്ത് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ റിലീസായത്. മഞ്ചിത്ത് ദിവാകറാണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് (The Spoils Movie Official Teaser out).

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 23ന് 'ദി സ്‌പോയിൽസ്' പ്രദർശനം ആരംഭിക്കും. തിരുവനന്തപുരത്തും പരിസരങ്ങളിലുമായാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

മാർബെൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എം എ റഹിമാണ് 'ദി സ്‌പോയിൽസി'ന്‍റെ നിർമാണം. ആര്യ ആദി ഇന്‍റർനാഷണലിന്‍റെ ബാനറിൽ എം എ ജോഷി, മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളുമാണ്. അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്‌ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

സതീഷ് കതിരവേലാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ബിജിലേഷ് കെ ബി എഡിറ്റിങ്ങും നിർവഹിക്കുന്നു. അനന്തു ശിവൻ ഈ സിനിമയുടെ കോ - റൈറ്റർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് കടയ്ക്ക‌ൽ, കല - അനീഷ് അമ്പൂരി, വസ്‌ത്രാലങ്കാരം - സതീഷ് പാരിപ്പള്ളി, മേക്കപ്പ് - സിബിരാജ്, സൗണ്ട് ഡിസൈനർ - അഭിറാം, സൗണ്ട് ഇഫക്‌ട് - കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സജിത്ത് ബാലകൃഷ്‌ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ - വിനിൽ വിജയ്, അസോസിയേറ്റ് ഡയറക്‌ടർ - സാബു ടി എസ്, കളറിസ്റ്റ് - ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ - എൻ എസ് രതീഷ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - നിസാർ ചാലക്കുടി, സ്റ്റിൽസ് - ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ - ബൈജു ബാലകൃഷ്‌ണൻ, പി ആർ ഒ - എ എസ് ദിനേശ്.

ABOUT THE AUTHOR

...view details