കേരളം

kerala

ETV Bharat / entertainment

സൗദി അറേബ്യയിൽ ആദ്യ ആഴ്‌ച തന്നെ മിക്ക മലയാള ചിത്രങ്ങളെയും പിന്തള്ളി 'ടർബോ'; മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നു - TURBO MOVIE UPDATES

മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ 'ടർബോ' ഇന്ത്യയ്ക്ക് പുറത്തും വിജയക്കുതിപ്പ് തുടരുന്നു.

TURBO MOVIE  MAMMOOTTY NEW MOVIE  TURBO MOVIE COLLECTION
Turbo poster (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 8:15 PM IST

Updated : May 28, 2024, 8:31 PM IST

മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ കുതിപ്പ് കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ലോകമെമ്പാടും ടർബോ തരംഗമാവുകയാണ്. നാല് ദിവസം കൊണ്ട് 52 കോടി രൂപയാണ് ചിത്രത്തിന്‍റെ ആഗോള കളക്ഷൻ.

സൗദി അറേബ്യയിൽ 32,000 പ്രേക്ഷകരാണ് ആദ്യ ആഴ്‌ചയിൽ ടർബോ കാണാൻ എത്തിയത്. മഞ്ഞുമ്മൽ ബോയ്‌സ് ഒഴികെയുള്ള മറ്റെല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളിയാണ് ടാർബോയുടെ കുതിപ്പ്. ഫഹദ് ഫാസിലിന്‍റെ 'ആവേശ"ത്തിന്‍റെ ലൈഫ് ടൈം കളക്ഷനും ആദ്യ ആഴ്‌ചയിൽ തന്നെ ചിത്രം കടത്തിവെട്ടി.

എഴുപതോളം രാജ്യങ്ങളിലാണ് ടർബോ റിലീസ് ചെയ്‌തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ടർബോ സ്വന്തമാക്കി. യുഎഇ ബോക്‌സ് ഓഫീസിൽ വാർണർ ബ്രദേഴ്‌സ് ചിത്രം ഫ്യൂരിയസ് അടക്കമുള്ള മറ്റെല്ലാ ചിത്രങ്ങളെയും പിന്നിലാക്കിയാണ് ടർബോയുടെ കുതിപ്പ്. റിലീസ് ചെയ്‌ത ദിവസം മുതല്‍ റെക്കോഡുകളുടെ മാലപ്പടക്കം സൃഷ്‌ടിക്കുകയായിരുന്നു ചിത്രം.

ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന കളക്ഷനാണ് ആദ്യ ആഴ്‌ച ടർബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്‌ചയിലെ ബ്രിട്ടനിലെ കളക്ഷൻ. ഓസ്‌ട്രേലിയയിലും ടർബോ റെക്കോഡുകൾ തീർക്കുന്നു. മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനും ടർബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിൽ ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224ഉം രണ്ടാം ദിനം 156 ഉം മൂന്നാം ദിനം 160 ലേറെയും നാലാം ദിനത്തിൽ 140ലധികവും എക്‌സ്‌ട്രാ ഷോകളുമാണ് ചിത്രം ചാർട്ട് ചെയ്‌തിരുന്നത്. ഒരാഴ്‌ച പിന്നിടുമ്പോഴും എക്‌സ്ട്രാ ഷോകൾ കൊണ്ട് ടർബോ നിറയുകയാണ്.

ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി മുന്നേറുകയാണ്. ടർബോ ജോസിന്‍റെ കിന്‍റല്‍ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്‍റെതാണ് തിരക്കഥ.

ALSO READ:തെങ്ങിൽ കയറുന്ന റിമ കല്ലിങ്കൽ; ‘തിയേറ്റർ’ ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ

Last Updated : May 28, 2024, 8:31 PM IST

ABOUT THE AUTHOR

...view details